ടെസ്റ്റിനിടെ കാണികളുടെ പ്രതിഷേധം; പ്രശ്‌നം പരിഹരിച്ച് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍

ക്രിക്കറ്റെല്ലാം കുറച്ചുനേരം എല്ലാവരുടെയും ശ്രദ്ധ പ്രതിഷേധിക്കുന്ന കാണികളിലേക്ക് പോയപ്പോള്‍ ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ പുണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ ഉടലെടുത്ത പ്രശ്‌നം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പരിഹരിച്ചു. ടെസ്റ്റിന്റെ ആദ്യ ദിനം കാണികള്‍ കുടിവെള്ളം കിട്ടാതെ വലഞ്ഞത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കാണികള്‍ പ്രതിഷേധിച്ചതോടെ കുടിവെള്ള ക്ഷാമത്തിന് രണ്ടാം ദിനത്തില്‍ പരിഹാരം കണ്ടിരിക്കുകയാണ് അധികൃതര്‍. രണ്ടാം ദിവസത്തെ മത്സരത്തിന് മുന്നോടിയായി 20 ലിറ്ററിന്റെ കാനുകളിലായി ഏകദേശം ഒരു ലക്ഷം ലിറ്റര്‍ വരുന്ന കുടിവെള്ളമാണ് അസോസിയേഷന്‍ ക്രമീകരിച്ചത്. ഒന്നാം ദിവസം സംഭവിച്ച കരുതല്‍ ഇല്ലായ്മ ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ ബൂത്തുകളിലായി വെള്ളം വിതരണം ചെയ്തത് പൊള്ളുന്ന വെയിലില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം പകരുന്നതായി.

20 ലിറ്റര്‍ വീതമുള്ള 3,800 കാനുകളാണ് എംസിഎ ഒരുക്കിയത്. 500 കാനുകള്‍ അടിയന്തര ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി സ്റ്റേഡിയം പരിസരത്ത് സൂക്ഷിക്കുകയും ചെയ്തു. നേരത്തേ ബൂത്തുകളില്‍ കുടിവെള്ളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ രോഷാകുലരായ കാണികള്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെതിരേ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ എംസിഎ സെക്രട്ടറി കമലേഷ് പിസല്‍ കാണികളോട് മാപ്പ് പറഞ്ഞിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ സന്നദ്ധപ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളില്‍ നിന്നും കുടിവെള്ള കുപ്പികള്‍ ശേഖരിച്ച് സ്റ്റേഡിയത്തില്‍ വിതരണം ചെയ്യാനുള്ള നടപടികളാരംഭിച്ചിരുന്നു. എന്നാല്‍ ഇതിന് സമയമേറെ എടുത്തത് കാണികളെ വീണ്ടും അസ്വസ്ഥരാക്കി. പ്ലാന്റില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന വാഹനം എത്താന്‍ വൈകിയതാണ് പ്രശ്‌നത്തിന് കാരണം.

Related Posts

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല
  • April 11, 2026

ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല…

Continue reading
പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം
  • April 11, 2026

കെ സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം. ടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജിൽ ആണ് പരാതി നൽകിയത്. രണ്ടു പരാതികളാണ് യുവമോർച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക്

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക്

സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ല; എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ പണം നല്‍കിയില്ലെന്ന് പരാതി

സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ല; എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ പണം നല്‍കിയില്ലെന്ന് പരാതി

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

‘വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിന്’; വിമർശിച്ച് സോണിയ ഗാന്ധി

‘വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിന്’; വിമർശിച്ച് സോണിയ ഗാന്ധി

‘അന്തിമ പോളിങ് ശതമാനം പുറത്തുവിടണം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ച് വി ഡി സതീശന്‍

‘അന്തിമ പോളിങ് ശതമാനം പുറത്തുവിടണം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ച് വി ഡി സതീശന്‍

‘അങ്ങനെ പേടിപ്പിക്കണ്ട; ഭീഷണിയുടെ സ്വരം വിലപ്പോകില്ല’; പിസി ജോർജിന്റെയും ഷോൺ ജോർജിന്റെയും വിമർശിച്ച് പാലാ ബിഷപ്പ്

‘അങ്ങനെ പേടിപ്പിക്കണ്ട; ഭീഷണിയുടെ സ്വരം വിലപ്പോകില്ല’; പിസി ജോർജിന്റെയും ഷോൺ ജോർജിന്റെയും വിമർശിച്ച് പാലാ ബിഷപ്പ്