കോർ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾ ഇല്ല; വഴിയോര കച്ചവടക്കാരായി അധ്യാപകർ

തെലങ്കാനയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ 2020 മുതൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ,കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ അഡ്മിഷൻ തേടുന്ന വിദ്യാർത്ഥികളുടെ കുറവ് അധ്യാപകരുടെ തൊഴിലിനെ ബാധിച്ചതായി റിപ്പോർട്ടുകൾ.

കോർ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികൾ എത്താത്തതിനെ തുടർന്ന് സീറ്റുകളുടെ എണ്ണത്തിൽ 70 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് കാരണം വർഷങ്ങളുടെ സേവന പരിചയമുള്ള അധ്യാപകരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. കോളേജ് മാനേജ്മെന്റുകൾ അധ്യാപകരുടെ ശമ്പളം വെട്ടികുറക്കുകയും,പലരെയും ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ട അധ്യാപകരിപ്പോൾ ഡെലിവറി ഏജന്റുമാരായും , വഴിയോര കച്ചവടക്കാരുമായി ഉപജീവന മാർഗം തേടുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

തെലങ്കാനയിൽ നിലവിൽ 86,943 എഞ്ചിനീയറിംഗ് സീറ്റുകളാണുള്ളത്. കമ്പ്യൂട്ടർ എൻജിനീയറിംഗിന് 61,587 സീറ്റുകളും സിവിൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് 7,458 സീറ്റും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് 4751 സീറ്റുകളുമാണ് ഉള്ളത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും കോർ കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവാണ് ഉണ്ടാകുന്നത്.

ജോലി സാധ്യതയുള്ള AI, ഡാറ്റ സയൻസ്, സൈബർ സുരക്ഷ തുടങ്ങിയ കോഴ്സുകൾ തിരഞ്ഞെടുത്തതിനാലാണ് സംസ്ഥാനത്തെ 175 ബി ടെക് കോളേജുകളിലെ കോർ എഞ്ചിനീയറിംഗ് സീറ്റുകളുടെ എണ്ണം 75 ശതമാനം വരെ കുറവുവരാൻ കാരണം.

“സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോൾ കോളേജുകൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു, വീണ്ടും 50 ശതമാനം വെട്ടികുറച്ചപ്പോൾ പലർക്കും ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. കുടുംബം നോക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ വന്നപ്പോഴാണ് ഫുഡ് ഡെലിവറിയിലേക്ക് തിരിഞ്ഞത്” മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകനായിരുന്ന അച്യുത് വി പറഞ്ഞു. താനിപ്പോൾ ഒരു ദിവസം 600 രൂപ സമ്പാദിക്കുന്നുണ്ടെന്നും, അധിക വരുമാനത്തിനായി ടൂ വീലർ ടാക്സി ഓടുന്നുണ്ടെന്നും അയാൾ പറയുന്നു.

പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ അധ്യാപകരുടെ ഈ വിഷയത്തിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന ആവശ്യം തെലങ്കാന ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ എംപ്ലോയീസ് അസോസിയേഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

Related Posts

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്
  • March 18, 2026

കോൺഗ്രസിൽ സമവായം. കെ സുധാകരനും, അടൂർ പ്രകാശിനും സിറ്റ് നൽകുന്നത് പരിഗണനയിൽ. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും.തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻറെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു. കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ്…

Continue reading
‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ
  • March 18, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് എംകെ രാഘവൻ എംപി. തോൽക്കുന്ന സീറ്റിൽ മത്സരിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടു. ഭരണത്തിൽ തിരിച്ചുവരണമെങ്കിൽ ജയസാധ്യത പ്രധാന ഘടകമാണ്. കെ സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്ന് എംകെ രാഘവൻ പറഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്

അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ CPIM; ഇടതു MLAമാരുടെ എണ്ണം കൂട്ടാൻ എന്തും ചെയ്യുമെന്ന് എ വിജയരാഘവൻ

അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ CPIM; ഇടതു MLAമാരുടെ എണ്ണം കൂട്ടാൻ എന്തും ചെയ്യുമെന്ന് എ വിജയരാഘവൻ

ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് സജി ജോസഫ്

ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് സജി ജോസഫ്

‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല പോസ്റ്റർ

‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല പോസ്റ്റർ

കോവളത്ത് ഭഗത് റൂഫസ് മത്സരിക്കും, സീറ്റ് ISJDയിൽ നിന്ന് സിപിഐഎം ഏറ്റെടുത്തു

കോവളത്ത് ഭഗത് റൂഫസ് മത്സരിക്കും, സീറ്റ് ISJDയിൽ നിന്ന് സിപിഐഎം ഏറ്റെടുത്തു

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം