ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് സജി ജോസഫ്

ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പടെ രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത്. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമത സ്ഥാനാർഥിയാകും. അമ്പലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയാകും.

വാർത്താസമ്മേളനത്തിൽ മുൻ ഡിസിസി വൈസ് പ്രസിഡന്റ്സജി ജോസഫ് പൊട്ടിക്കരഞ്ഞു. സ്വാതന്ത്രനായി മത്സരിക്കുന്നത് വേദനയോടെ. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റം പറയുന്നില്ല. കോൺഗ്രസ്‌ സീറ്റ് ഏറ്റെടുക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. വേദനയോടെയാണ് തീരുമാനമെടുത്തത്. കുട്ടനാട്ടിലെ ജനം എനിക്കൊപ്പം നിൽക്കുമെന്നും സജി ജോസഫ് പറഞ്ഞു.

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത വിമർശനവുമായി സജി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ്‌ കുട്ടനാട് സീറ്റ് വിറ്റെന്നാണ് ആരോപണം. സീറ്റ് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും സജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

കുട്ടനാടിനെ പണക്കാർക്ക് എംഎൽഎ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കി. ഇത് കുട്ടനാട് ജനത പൊറുക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്തത്. കുട്ടനാടിനെ വില്പന ചരക്ക് ആക്കുന്നതിനോട് സന്ധിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Related Posts

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം
  • June 24, 2026

കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുന്നു. കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം. പായപൊതിഞ്ഞ നിലയിൽ കണ്ടത് 2006 ല്‍ അടക്കിയ മറിയത്തിന്റെ മൃതദേഹമെന്ന് കണ്ടെത്തൽ. കല്ലറയിൽ കാണപ്പെട്ട പായ നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ പെട്ടിക്കുള്ളിൽ…

Continue reading
ഹൈക്കോടതി വിധി അംഗീകരിക്കുന്നു; കൗൺസിലർമാർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും,അപ്പീലിന് പോകാനില്ല, മേയർ വി വി രാജേഷ്
  • June 24, 2026

തിരുവനന്തപുരം കോർപ്പറേഷനിൽ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. കോടതി വിധി അംഗീകരിക്കുന്നു. കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യും. കൗൺസിലർമാരുമായി സംസാരിച്ച് പുതിയ സത്യപ്രതിജ്ഞ തീയതി തീരുമാനിക്കും. അപ്പീലിന് പോകില്ല.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

ഹൈക്കോടതി വിധി അംഗീകരിക്കുന്നു; കൗൺസിലർമാർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും,അപ്പീലിന് പോകാനില്ല, മേയർ വി വി രാജേഷ്

ഹൈക്കോടതി വിധി അംഗീകരിക്കുന്നു; കൗൺസിലർമാർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും,അപ്പീലിന് പോകാനില്ല, മേയർ വി വി രാജേഷ്

ദുരൂഹത നീങ്ങുമോ? വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു

ദുരൂഹത നീങ്ങുമോ? വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു

’20 ദൈവങ്ങളെ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു; നഗരസഭ പ്രവര്‍ത്തിക്കുന്നത് RSS കാര്യാലയമായിട്ട്’; എസ് പി ദീപക്‌

’20 ദൈവങ്ങളെ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു; നഗരസഭ പ്രവര്‍ത്തിക്കുന്നത് RSS കാര്യാലയമായിട്ട്’; എസ് പി ദീപക്‌

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി