‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

കേരളത്തിൽ നിയമവിരുദ്ധ വാടക ഗർഭ മാഫിയകൾ സജീവം. കേരളത്തിലെ വാടക ഗർഭപാത്ര മാഫിയയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. വാടക ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ നൽകും. വാടക ഗർഭ മാഫിയക്കായി പ്രവർത്തിക്കുന്നത് എറണാകുളത്തെ ഏജൻസികളെന്നും യുവതി ട്വന്റിഫോറിനോട് വ്യക്തമാക്കി.

കോഴിക്കോട് സ്വദേശിയായ 32 കാരി ദുരിതത്തിൽ എന്ന് സുഹൃത്ത് പറയുന്നു. യുവതിയെ പരിചയപ്പെട്ടത് തൃശ്ശൂരിലെ അമ്പല ദർശനത്തിന് പോയപ്പോൾ. ഗർഭം ധരിച്ചതിനുശേഷം എറണാകുളത്തെ ഹോസ്റ്റലിലേക്ക് ഏജൻസി മാറ്റി. വാടക സീറ്റ് അടക്കം ഹോസ്റ്റൽ എടുത്തത് യുവതികളുടെ പേരിൽ. ആറോളം യുവതികൾ ഇപ്പോഴും ഹോസ്റ്റലിൽ ഉണ്ട് എന്ന് യുവതി വെളിപ്പെടുത്തി.

എറണാകുളത്തെ ഹോസ്പിറ്റലിൽ പ്രസവം നടക്കും. കുട്ടികൾ ആവശ്യമുള്ളവരുടെ പക്കൽ നിന്ന് വാങ്ങുന്നത് പ്രതിമാസം 50,000 രൂപ വീതമാണ്. 6 ലക്ഷത്തിന് പുറമേയുള്ള തുകയാണ് ഇത്. സിസേറിയൻ ആണെങ്കിൽ 15 ദിവസം താമസിക്കാനുള്ള സൗകര്യം ഒരുക്കും. തുടർ ചികിത്സകൾ ഇരകൾ നോക്കണമെന്നും യുവതി വ്യക്തമാക്കി.

അതേസമയം തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘവും സജീവമാണ് . കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു.

കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്‌കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രശ്നമാണ്. കരൾ നൽകിയാൽ മൂന്ന് മാസം മാത്രം റെസ്റ്റ് എടുത്താൽ മതിയെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ അവയവദാനത്തിന് പ്രേരിപ്പിക്കുന്നത്. നേരത്തെയും അവയവക്കടത്ത് സംഘം സമാനമായി ആളുകളെ വിളിച്ചിരുന്നു. അവയവ കച്ചവടത്തിന്റെ വാർത്തകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു
  • June 8, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ്…

Continue reading
‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം
  • June 8, 2026

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം