കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം, പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസ് എടുക്കാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തടസ്സമില്ലെന്നും ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തു. പി പി ദിവ്യയെ പ്രതിചേർത്ത് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസാണ് റിപ്പോർട്ട് നൽകിയത്. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അതേസമയം, പിപി ദിവ്യയുടെ വിമർശനത്തെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. വിമര്‍ശനം സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

യാത്രയയപ്പ് യോഗത്തിനിടെ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തത്. യാത്രയയപ്പിനുശേഷം രാത്രി മലബാർ എക്‌സ്‌പ്രസിൽ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു നവീൻബാബു. അദ്ദേഹത്തെ കൂട്ടാൻ ചൊവ്വാഴ്ച പുലർച്ചെ ഭാര്യയും കോന്നി തഹസിൽദാരുമായ മഞ്ജുഷയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുകയുംചെയ്തു. നവീനെ കാണാത്തതിനെത്തുടർന്ന് കുടുംബം കണ്ണൂരിലെ അദ്ദേഹത്തിന്റെ ഡ്രൈവർ ഷംസുദ്ദീനെ വിളിക്കുകയും ഇയാൾ രാവിലെ പള്ളിക്കുന്നിലെ ഗസറ്റഡ് ഓഫീസർമാരുടെ ക്വാർട്ടേഴ്‌സിലെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. നവീനിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ചു.

പൊതുദര്ശനത്തിനായി പത്തനംതിട്ട കളക്ടറേറ്റിൽ മൃതദേഹം എത്തിച്ചപ്പോൾ ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രം​ഗത്തെ നിരവധി പേരാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. 11 മണിയോടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് വിലാപയാത്രയായിട്ടാണ് മൃതദേഹം എത്തിച്ചത്. സംസ്കാരം വൈകീട്ടോടെ നടക്കും.

Related Posts

കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം
  • December 2, 2024

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നൽകാതിരിക്കാൻ നിലവിൽ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. കേസിൽ, ബാങ്കിലെ മുൻ അക്കൗണ്ടൻ്റ് സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചുഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിടക്കം…

Continue reading
അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം
  • December 2, 2024

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു