കങ്കുവ ടീമിലെ പ്രധാനപ്പെട്ടവൻ, നിഷാദ് ഇല്ലെന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു’; നടന്‍ സൂര്യ

എഡിറ്റര്‍ നിഷാദ് യൂസഫിനെ അനുസ്മരിച്ച് നടന്‍ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് സൂര്യ എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു.

സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന കങ്കുവ എന്ന ചിത്രത്തിന്റെ എഡിറ്ററാണ് നിഷാദ്. നവംബര്‍ 14 ന് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് നിഷാദിന്റെ മരണം.നിഷാദിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സൂര്യ അനുശോചനം അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് സ്വദേശിയാണ്. 43 വയസായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നവയാണ് പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022-ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

Related Posts

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ
  • January 13, 2026

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. നിലവിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. മുന്നണിയിലേക്ക് ആരൊക്കെ വരുമെന്ന് അപ്പോൾ…

Continue reading
കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍
  • January 13, 2026

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചു?; കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കെന്ന് സൂചന

സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചു?; കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കെന്ന് സൂചന

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

മുന്നണിമാറ്റം ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം; യുഡിഎഫ് പ്രവേശത്തെ അനുകൂലിച്ച് ഭൂരിപക്ഷം നേതാക്കളും

മുന്നണിമാറ്റം ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം; യുഡിഎഫ് പ്രവേശത്തെ അനുകൂലിച്ച് ഭൂരിപക്ഷം നേതാക്കളും

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ

ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ