ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം, മുംബൈയിൽ പ്രതിദിനം 27 പേർ മരിക്കുന്നു

മുംബൈയില്‍ പ്രതിദിനം 27 മരണങ്ങള്‍ ഹൃദയാഘാതം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്.

2022-ല്‍ നഗരത്തിലുണ്ടായ മരണങ്ങളില്‍ 10 ശതമാനം ഹൃദയാഘാതം മൂലമാണെന്ന് സർവേയിൽ പറയുന്നു. 2023-ല്‍ അത് 11 ശതമാനമായി ഉയര്‍ന്നു. 40 വയസിന് താഴെയുള്ളവരില്‍ രക്തസമ്മര്‍ദവും പ്രമേഹവും വര്‍ധിച്ചുവരുന്നതായി സര്‍വേയില്‍ വ്യക്തമാക്കുന്നതായും ആരോഗ്യവിഭാഗം അറിയിച്ചു.

18-നും 69-നുമിടയില്‍ പ്രായമുള്ള മുംബൈക്കാരില്‍ 34 ശതമാനംപേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും 18 ശതമാനംപേര്‍ക്ക് പ്രമേഹമുണ്ടെന്നും 21 ശതമാനംപേര്‍ ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഉള്ളവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 21.6 ലക്ഷം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഡോര്‍ ടു ഡോര്‍ സ്‌ക്രീനിങ് പ്രോഗ്രാമില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്ന് അറിയാത്ത 18,000 മുംബൈക്കാരെ കണ്ടെത്തി.

Related Posts

നിയമപരമായും, കായികപരമായും ഞാൻ ഉണ്ടാകും, GO AHEAD; KSU, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി കെ സുധാകരൻ
  • April 29, 2026

KSU, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി കെ സുധാകരൻ. നിയമപരമായും, കായികപരമായും ഞാൻ ഉണ്ടാകും എന്ന് സുധാകരന്റെ ഉറപ്പ്. GO AHEAD ഒപ്പം ഉണ്ടാകും എന്നാണ് സുധാകരന്റെ ഉറപ്പ്. നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചിരുന്നു.…

Continue reading
കൊടും ചൂടിന് വിട: സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
  • April 27, 2026

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിക്ക് അടി, തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം

അടിക്ക് അടി, തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

‘പെട്രോൾ, ഡീസൽ വില വർധിച്ചിട്ടില്ല, ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; നിഷേധിച്ച് കേന്ദ്രം

‘പെട്രോൾ, ഡീസൽ വില വർധിച്ചിട്ടില്ല, ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; നിഷേധിച്ച് കേന്ദ്രം

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു