ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.

തിന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ്മ പുതുക്കലാണെന്നും ശ്രീരാമൻ രാവണനിഗ്രഹം നടത്തി അയോധ്യയിൽ തിരിച്ചെത്തിയ ദിനമാണെന്നുമൊക്കെ ഐതിഹ്യങ്ങൾ പലതുണ്ട്. ദീപാവലി വ്രതം അനുഷ്ഠിച്ചാൽ സർവ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.

ഐതിഹ്യം എന്തുതന്നെയായാലും കുടുംബങ്ങൾ ഒത്തുചേരുന്നതിനും പരസ്പരം മധുരം പങ്കിടുന്നതിനുമൊക്കെയുള്ള അവസരമാണ് ദീപാവലി. മധുരത്തിനൊപ്പം പുതുവസ്ത്രങ്ങളണിഞ്ഞ്, മൺചിരാതുകളിൽ പ്രകാശത്തിന്റെ പ്രഭാപൂരം സൃഷ്ടിക്കുമ്പോൾ മനസ്സുകളിൽ പ്രതീക്ഷയുടെ പ്രകാശമാണത് പകരുന്നത്.

അതേസമയം ദീപാവലി ആഘോഷ നിറവിലാണ് ഉത്തരേന്ത്യയും. അലങ്കാര വിളക്കുകൾ തെളിയിച്ചും ചിരാതുകൾ കത്തിച്ചും മധുരം പങ്കുവെച്ചുമൊക്കെ ആണ് ഡൽഹിയിലെ ദീപാവലി ആഘോഷം. കടുത്ത വായുമലിനീകരണം നേരിടുന്നതിനാൽ ഇത്തവണ പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
  • March 14, 2026

വയനാട്ടില്‍ ബീഫ് ഫ്രൈ കേടായെന്ന് ആരോപിച്ച് ഹോട്ടലില്‍ ആക്രമണം. വെള്ളമുണ്ടയിലെ ബുക്ക് ഇന്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. പാര്‍സലായി വാങ്ങിക്കൊണ്ടുപോയ ബീഫ് ഫ്രൈയില്‍ ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം. യുവാവ് ഹോട്ടല്‍ ജീവനക്കാരെ തല്ലുകളും അസഭ്യം പറയുകയും മേശയും കസേരകളും എറിഞ്ഞ് തകര്‍ക്കുകയും…

Continue reading
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
  • March 14, 2026

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദത്തിന് പിന്നാലെ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കല്‍ കോളജില്‍ എത്തും. സമ്മതപത്ര നോട്ടീസ് പരസ്യമായി ഒട്ടിച്ചത് താന്‍ അല്ലെന്ന് കാരണം കാണിക്കല്‍ നോട്ടീസിന് ഇന്നലെ ശിവപ്രസാദ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍