അവിശ്വസനീയ സ്റ്റണ്ടുമായി ടോം ക്രൂസിന്റെ അവസാന മിഷൻ ഇംപോസിബിൾ ചിത്രം

ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന്റെ 28 വർഷം നീണ്ട മിഷൻ ഇംപോസിബിൾ സിനിമാ പരമ്പര അതിന്റെ അവസാനത്തിലേക്ക് എത്തുന്നു. അടുത്ത വർഷം മെയ് 25 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന മിഷൻ ഇംപോസിബിൾ പരമ്പരയിലെ 8-ാം ചിത്രമായ ‘മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിങ്’ ന്റെ ടീസർ ട്രെയ്‌ലർ ഇന്നലെ റിലീസ് ചെയ്തു

പാരമൗണ്ട് പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ടീസർ ട്രെയ്‌ലർ പുറത്തു വിട്ടത്. ക്രിസ്റ്റഫർ മക്ക്വയറിയുടെ സംവിധാനത്തിൽ 2023ൽ റിലീസ് ചെയ്‌ത മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ്ങിന്റെ തുടർച്ചയായിട്ടാവും പുതിയ ചിത്രം വരുന്നത്. ഡ്യൂപ്പിന്റെയോ ഗ്രാഫിക്സിന്റെയോ സഹായമില്ലാതെ, പറക്കുന്ന ബൈപ്ലെയ്നിൽ തൂങ്ങിയാടിയും സ്‌കൂബാ ഡൈവ് ചെയ്‌തും ആഴക്കടലിൽ ഊളിയിട്ടും ടോം ക്രൂസ് ചെയ്ത അതിസാഹസിക സ്റ്റണ്ട് രംഗങ്ങളും, അദ്ദേഹത്തിന്റെ ‘ഐകോണിക്ക് ഓട്ടവും’ ട്രൈലറിൽ കാണാം.

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പറക്കുന്ന ബൈപ്ലെയിനിന്റെ പുറത്ത് ഇരുന്ന്, തന്റെ ടോപ്ഗൺ മാവെറിക്ക് എന്ന ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറയുന്ന ടോം ക്രൂസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഓപ്പൺഹൈമർ,ബാർബി എന്നീ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തതിനാൽ നിരൂപക പ്രശംസ ലഭിച്ചിട്ടും ഡെഡ് റെക്കണിങ്ങിന് പ്രതീക്ഷിച്ച സാമ്പത്തിക വിജയം കൈവരിക്കാനായിരുന്നില്ല. ഏതായാലും പുതിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതുകയും, ഈഥൻ ഹണ്ട് എന്ന കഥാപാത്രത്തിന് അർഹമായ ഒരു സെന്റ്ഓഫും ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹോളിവുഡ് റിപ്പോർട്ടർ നൽകുന്ന വിവരമനുസരിച്ച് 400 മില്യൺ ഡോളർ മുതൽമുടക്കിലാണ് ഫൈനൽ റെക്കണിങ് നിർമ്മിച്ചിരിക്കുന്നത്. ടോം ക്രൂസിനെ കൂടാതെ, ഹെയ്ലി ആട്വെൽ,പോം ക്ലെമെന്റീഫ്,വനേസ കിർബി, സൈമൺ പെഗ്ഗ്, എസെയ് മൊറേൽസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Posts

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ
  • April 14, 2026

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ…

Continue reading
‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല
  • April 11, 2026

ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു