‘തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹം; ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ മുന്‍മേയര്‍ എന്ന നിലയില്‍ വിഷമം’; വി ശിവന്‍കുട്ടി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരണസമിതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. നഗരത്തില്‍ മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയെന്ന് മന്ത്രി പറഞ്ഞു. തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പാമ്പ് ശല്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മനുഷ്യന്റെ ജീവന്‍ കൊണ്ട് കളിക്കുകയാണ്. എന്തിനാണ് മേയര്‍ ആ കസേരയില്‍ ഇരിക്കുന്നതെന്നും വി ശിവന്‍കുട്ടിയുടെ വിമര്‍ശനം.

തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഒരു മുന്‍മേയര്‍ എന്ന നിലയില്‍ എനിക്ക് വലിയ വിഷമമുണ്ടെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. നമ്മള്‍ പണ്ട് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് സംശയിക്കുകയാണ്. നഗരത്തിലെ തെരുവുകളിലൂടെ ഒന്ന് നടന്നു നോക്കൂ. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലൂടെ വായ മൂടിക്കെട്ടി നടക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക്. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും താളംതെറ്റി. മാലിന്യ സംസ്‌കരണം കേവലം ഫോട്ടോ എടുക്കാനുള്ള പരിപാടിയോ റീല്‍ ഷൂട്ടോ ആയി മാറി. നിയമം അനുശോസിക്കുന്ന പ്രാധമിക കടമകള്‍ പോലും കഴിയാത്തവര്‍ എന്തിനാണ് ഈ കസേരയില്‍ ഇരിക്കുന്നത് എന്ന് ജനങ്ങള്‍ സംശയിക്കുകയാണ് – വി ശിവന്‍കുട്ടി പറഞ്ഞു.

അലംഭാവത്തിന്റെ പര്യായമായി നഗരഭരണം മാറിയിരിക്കുന്നു എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. തെരുവ് നായ ശല്യം കാരണം വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും പേടികൂടാതെ പോകാന്‍ കഴിയുന്നില്ല. പരിഹാരം കണേണ്ടവര്‍ ഫലുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. രാത്രിയില്‍ നഗരം ഇരുട്ടിലാണ്. വാട്ടര്‍ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെള്ള പ്രശ്‌നത്തില്‍ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല – അദ്ദേഹം വ്യക്തമാക്കി.

Related Posts

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി
  • September 10, 2026

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം…

Continue reading
പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്
  • September 10, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ്…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്