പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

കണ്ണൂർ പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്. വീടിന് നേരെയും അക്രമമുണ്ടായി. ടി പുരുഷോത്തമൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ ഗ്ലാസ് ജനലുകൾ എറിഞ്ഞുടച്ചു. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

ആദ്യം കാർ തീയിട്ട് കത്തിക്കാനാണ് ശ്രമിച്ചത്. കാർ ഭാഗികമായി കത്തി. പിന്നാലെ കാറിന്റെ ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്തു. വി കുഞ്ഞികൃഷ്ണനോടൊപ്പം തുടക്കം മുതൽ കൂടെയുള്ള ആളായിരുന്നു ടി പുരുഷോത്തമൻ. ആക്രമണത്തിന് പിന്നിൽ‌ സിപിഐഎം പ്രവർത്തകരെന്നാണ് വി കുഞ്ഞികൃഷ്ണന്റെ കൂടെയുള്ളവർ ആരോപിക്കുന്നത്.

‘ആക്രമണം നടത്തിയത് രാഷ്ട്രീയ മുഖംമൂടിയുള്ള സാമൂഹ്യ വിരുദ്ധന്മാരാണ്. ആളുകളെ കണ്ടാൽ അറിയാം. സിപിഐഎമ്മിന്റെ അംഗത്വം ഉള്ള ആളാണ് ഞാൻ. വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്തതിന്റെ വിരോധമായിരിക്കാം ആക്രമണത്തിന് പിന്നിൽ’ ടി പുരുഷോത്തമൻ ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നേരത്തെ കുഞ്ഞികൃഷ്ണനൊപ്പമുണ്ടായിരുന്ന പ്രസന്നൻ എന്നയാളുടെ ബൈക്ക് കത്തിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസിന് പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Related Posts

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി
  • July 10, 2026

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വിവാദ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയ സംഭവത്തില്‍ നവ്യവസായ വകുപ്പ് സെക്രട്ടറി കെ.ബിജുവിന്റെ മാപ്പ് അപേക്ഷ ഹൈകോടതി തള്ളി. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. (Cashew Development…

Continue reading
പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല
  • July 10, 2026

ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് പെരുമ്പാവൂരിൽ യുവാക്കളെ തലമുണ്ഡനം ചെയ്ത സംഭവം അംഗീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ രീതി അംഗീകരിക്കാൻ ആവില്ല. ജനങ്ങൾ നിയമം കയ്യിലെടുക്കരുത്. വിവരങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മഞ്ഞപ്പെട്ടി നീറിയാണിക്കൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍