ശരീരത്തില്‍ 16ഓളം മുറിവുകള്‍; കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കി; ഗവിയില്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടുംക്രൂരത

പത്തനംതിട്ട ഗവി മീനാറിര്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടും ക്രൂരതയെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ അതിഗുരുതരമായ 16ഓളം മുറിവുകള്‍ കണ്ടെത്തി. യുവതിയെ പ്രതി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് ട്വന്റിഫോറിനോട് പറഞ്ഞു.

യുവതിയുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായമായി 11 ലക്ഷം രൂപ നല്‍കും. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപയും പെരിയാര്‍ ടൈഗര്‍ റിസര്‍വ് 5 ലക്ഷം രൂപയും നല്‍കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഒരു ലക്ഷം രൂപയും നല്‍കും. കൂടുതല്‍ തുക നല്‍കുന്ന കാര്യങ്ങള്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ചെയ്യും. കൊല്ലപ്പെട്ട യുവതിയുടെ നാല് വയസുള്ള മകളുടെ പഠന ചെലവുകള്‍ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഏറ്റെടുക്കും.

കെഎഫ്ഡിസി തോട്ടത്തിലും സമീപപ്രദേശത്തും ആളുകള്‍ താമസിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നാട്ടുകാരുമായുള്ള യോഗത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു നല്‍കി. പൊലീസ് ഔട്ട് പോസ്റ്റും പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. കൊല്ലപ്പെട്ട യുവതിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി രണ്ടു ദിവസത്തിനകം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. 14 ദിവസം റിമാന്‍ഡ് ചെയ്ത പ്രതി നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടു വരുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായേക്കും.

അംഗനവാടി ഹെല്‍പ്പര്‍ ആയിരുന്ന യുവതി ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കൊല്ലപ്പെട്ടത്. ഉച്ചയോടെ വണ്ടിപ്പെരിയാര്‍ വള്ളക്കടവിന് സമീപത്ത് വച്ച് പ്രതിയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ ഇന്ന് ഉച്ചയോടെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Posts

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • September 24, 2026

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ…

Continue reading
‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി
  • September 24, 2026

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ ഈ ഡോളര്‍…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ