‘പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേട്; CPIM ആത്മ പരിശോധന നടത്തണം’; വെള്ളാപ്പള്ളി നടേശൻ


പ്രതിപക്ഷനേതാവ് പിണറായി വിജയനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്നുമാണ് എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയൽ. സിപിഐഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ.

പിണറായി വിജയൻ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി. തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു.  പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കയ്യടക്കിയെന്നും വെള്ളാപ്പള്ളി വിമർശിക്കുന്നു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർത്ഥി നേതാക്കൾ മുതൽ , ബ്രാഞ്ച് ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമായിരുന്നുവെന്നും വിമർശനം.  

പ്രവർത്തി ദോഷങ്ങളും കുറ്റങ്ങളും കേൾക്കേണ്ടിവന്നത് പിണറായി വിജയനാണെന്ന് വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ പറയുന്നു. കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. സിപിഐ സൃഷ്‌ടിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.  

Related Posts

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലീസ്
  • October 23, 2026

തിരുവനന്തപുരം: കോവളത്തെ സ്പാകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് നടപടികളുമായി തമിഴ്നാട് പൊലീസ്. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതൃസഹോദരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തമിഴ്‌നാട് പൊലീസ് ഇന്ന് മടങ്ങും. പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നത്…

Continue reading
പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ICC രൂപീകരിക്കാൻ CPIM; നടപടി കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരം
  • October 23, 2026

തിരുവനന്തപുരം: പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഐസിസി രൂപീകരിക്കാൻ സിപിഐഎം. കേന്ദ്ര കമ്മിറ്റിയാണ് പീഡന പരാതികൾ അന്വേഷിക്കാൻ ഐസിസി രൂപീകരിക്കാൻ നിർദ്ദേശിച്ചത്. പരാതികൾ പാർട്ടി കമ്മിറ്റികൾ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കും. ഐസിസിയുടെ തീരുമാനം അന്തിമമായിരിക്കും. പാർട്ടി കമ്മിറ്റികൾക്ക് മാറ്റം…

Continue reading

You Missed

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലീസ്

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലീസ്

വാട്‌സ്ആപ്പും ടെലഗ്രാമും ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

വാട്‌സ്ആപ്പും ടെലഗ്രാമും ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഒരു കോടി നേടാം: സുവർണ കേരളം ലോട്ടറി SK 74 നറുക്കെടുപ്പ് ഇന്ന്

ഒരു കോടി നേടാം: സുവർണ കേരളം ലോട്ടറി SK 74 നറുക്കെടുപ്പ് ഇന്ന്

പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ICC രൂപീകരിക്കാൻ CPIM; നടപടി കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരം

പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ICC രൂപീകരിക്കാൻ CPIM; നടപടി കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരം

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു