‘സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’: ​ഗവർണർ

സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും നശിപ്പിക്കുമെന്ന് ​ഗവർണർ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസിൽ പി.എം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം, അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിക്ക് പുറത്ത് സൂക്ഷിക്കണമെന്ന് ഗവർണർ പറഞ്ഞു. തന്റെ രാഷ്ട്രീയ ബന്ധം കാമ്പസിന്റെ അതിരുകൾക്ക് പുറത്ത് സൂക്ഷിക്കുന്നു. എന്തുവിലകൊടുത്തും കാമ്പസുകളെയും സർവകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ, നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവർണർ പറഞ്ഞു.

നേരത്തെ മലയാളം സർവകലാശാലയിൽ ​ഗവർണറുടെ നിർദേശത്തെ തുടർന്ന് കാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ സർക്കുലർ വിവാദമായതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു. കാമ്പസിനുള്ളിൽ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു സർക്കുലർ.

Related Posts

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ
  • July 23, 2026

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണസംഘമാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. 2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം…

Continue reading
‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല
  • July 21, 2026

തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം രീതികൾ വെച്ചുപൊറുപ്പിക്കാൻ ആകില്ല. സംഭവത്തിൽ എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കും. നാട്ടുകാർക്കെതിരെ പൊലീസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 633 ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 633 ഫലം ഇന്ന്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്