SNDPയുമായുള്ള ഐക്യ നീക്കത്തിൽ നിന്ന് പിന്മാറി NSS; ഐക്യനീക്കം തള്ളി ഡയറക്ടർ ബോർഡ്

എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്. പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ഐക്യനീക്കം തള്ളി. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ‌ നായർ അറിയിച്ചു.

പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുവെന്ന് സുകുമാരൻനായർ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിക്കുന്നത്.

മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദത്തിൽ വർത്തിക്കാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ഐക്യനീക്കവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നതെന്ന് സുകുമാരൻ നായർ അറിയിച്ചു.

Related Posts

മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ
  • June 30, 2026

മലപ്പുറം ചങ്ങരംകുളത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ, കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. കള്ളുഷാപ്പ് ഉടമയ്ക്കെതിരെയും കേസെടുത്തു. തൂഫാൻ ദ നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തിൽ കള്ള്…

Continue reading
നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ
  • June 29, 2026

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ

മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും