കേസ് ഗൗരവകരം; ആന്റോ അ​ഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യ ശേഖരം കണ്ടെത്തിയ സംഭവം SIT അന്വേഷിക്കും

വയനാട്: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്നും മദ്യശേഖരം കണ്ടെത്തിയത് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എക്സൈസ് ജോയിൻറ് കമ്മീഷണർ വൈ ഷിബു. കേസ് ഗൗരവമുള്ളതെന്നും ജോയിന്റ് എക്സൈസ് കമ്മീഷണർ പറഞ്ഞു. പിടിച്ചെടുത്ത മദ്യശേഖരത്തിൽ വ്യാജമദ്യവും. 12.75 ലിറ്റർ ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കണ്ടെത്തിയത്. വ്യാജമദ്യം തന്നെയെന്നാണ് പ്രാഥമികനിഗമനം. പിടിച്ചെടുത്തതിൽ കൂടുതലും വിദേശമദ്യം ജോയിന്റ് എക്സൈസ് കമ്മീഷണർ പറഞ്ഞു.

മദ്യ ശേഖരം കണ്ടെത്തിയതിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാർ അറിയിച്ചു. മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡിൽ വൻ മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയായിരുന്നു. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നിന്ന് പുലർച്ചെ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.

നിയമപരമാണ് നടപടി സ്വീകരിച്ചതെന്ന് എക്സൈസ് മന്ത്രി എം ലിജു പ്രതികരിച്ചു. 43. 85 ലിറ്റർ വിദേശമദ്യം, 6.25 ലിറ്റർ വിദേശനിർമിത വൈൻ, ഡിഫൻസ് കാന്റീനിൽ നിന്നുള്ള മദ്യം, ആൽക്കഹോൾ അടങ്ങിയ പന്ത്രണ്ട് ലിറ്റർ പാനീയം എന്നിവയാണ് പിടികൂടിയതെന്ന് എഫ്ഐആറിലുണ്ട്. കേസിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് പ്രതി.

Related Posts

മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി
  • September 17, 2026

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ…

Continue reading
തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM
  • September 17, 2026

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നെയ്യാറിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്നാണ് മേയർ വിവി രാജേഷ് ഉയർത്തുന്ന ചോദ്യം. എന്നാൽ തീരുമാനത്തെ ശക്തമായി…

Continue reading

You Missed

മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

കേസ് ഗൗരവകരം; ആന്റോ അ​ഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യ ശേഖരം കണ്ടെത്തിയ സംഭവം SIT അന്വേഷിക്കും

കേസ് ഗൗരവകരം; ആന്റോ അ​ഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യ ശേഖരം കണ്ടെത്തിയ സംഭവം SIT അന്വേഷിക്കും

അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED