സഭയുമായി ബന്ധപ്പെട്ട പരാമർശം; BJP നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്

കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ബിജെപി നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്. സഭയ്ക്ക് എതിരെയല്ല, ദീപികയുടെ നിലപാടിനെതിരെയാണ് പറഞ്ഞതെന്ന് ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽ ഷോൺ ജോർജ് പറഞ്ഞു. പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷനെ അറിയിച്ചതായും ഷോൺ ജോർജ് വ്യക്തമാക്കി.

അഭിപ്രായo പറയുക മാത്രമാണ് ചെയ്തത്. അത് പൊതുസമൂഹം ചർച്ച ചെയ്യുകയും ചെയ്തു. സഭ ചർച്ച ചെയ്ത് സഭയുടെ അഭിപ്രായം പറഞ്ഞു.പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷന് അറിയിച്ചു. എഫ്‌സിആർഎ അടക്കുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ അറിയിച്ചു. എഫ്‌സിആർഎ കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നുള്ള കാര്യങ്ങളും സഭയെ അറിയിച്ചുവെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ പിസി ജോർജും ഷോൺ ജോർജും നടത്തിയ പ്രസ്താവനകളിൽ സഭാ നേതൃത്വം വലിയ വിമർശനങ്ങൾക്ക് പോയിരുന്നില്ല. എന്നാൽ അത് പിൻവലിക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തന്നെ രംഗത്ത് വന്നത്. സഭാ നേതൃത്വം പ്രതികരിച്ചു തുടങ്ങിയതോടെ പ്രശ്നം പ്രതികരിക്കാൻ ഷോൺ ജോർജ് നീക്കം ആരംഭിച്ചത്.

Related Posts

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ
  • September 9, 2026

പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പൊലീസിനുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ഞങ്ങൾ അതിൽ ഇടപെടുന്നില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകട്ടെ. ഇഡി അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. പാളയം പ്രദീപിന്റെ നിയമന ആവശ്യത്തിലും അദ്ദേഹം…

Continue reading
ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി
  • September 9, 2026

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി, രമ്യ ഹരിദാസ് എംഎൽഎ KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി. എം എം ഹസനെ കാണാൻ രമ്യ ഹരിദാസ് കെപിസിസിയിൽ എത്തി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന സമിതിയുടെ ചെയർമാനാണ് എം എം ഹസൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് രമ്യ ഹരിദാസ് പ്രതികരിച്ചില്ല.…

Continue reading

You Missed

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ