യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷത്തിൽ പരാതി നൽകി SFI. കണ്ടൊണ്മെന്റ് SHO ക്കും, SI ക്കും എതിരെ മ്യുസിയം പൊലീസിൽ SFI പരാതി നൽകി. വിദ്യാർത്ഥികളെ തലക്കടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ ഇരുവർക്കുമേതിരെ വധശ്രമത്തിന് കേസ് എടുക്കണം എന്നാണ് പരാതി. നേരത്തെ കണ്ടോൺമെന്റ് എസ്‌ഐ ഗോകുലിനെതിരെ ഹൈക്കോടതിയിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദൻ പരാതി നൽകി. എസ്‌ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി.

ഗോകുലിനെ സസ്‌പെൻഡ് ചെയ്ത് വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഫോൺ ട്രാക്കിങ് സ്വകാര്യതയുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.കണ്ടോൺമെന്റ് സ്റ്റേഷന് പുറത്തുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പരാതിയിൽ ഹൈക്കോടതി തുടർനടപടി സ്വീകരിക്കുമെന്നാണ് വിവരം.

അതേസമയം, എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോൺമെന്റ് എസ്‌ഐ ഗോകുൽ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് എസിപിയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ പരിശോധിച്ചുവരികയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ ഗോകുലിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

എസ്‌ഐ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദൻ നേരത്തെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകുക.

Related Posts

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
  • October 6, 2026

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം. ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രഷ്ട്രീയ പ്രേരിതമായാണ് കാപ്പ ചുമത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഭരണഘടനാപരമായ അവകാശം…

Continue reading
സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം
  • October 6, 2026

തിരുവനന്തപുരം: ആർ സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം. സുഗതനെ കോൺഗ്രസ് സഹായിച്ചുവെന്ന് എസ്.പി ദീപക്ക് 24 നോട് പറഞ്ഞു. സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ. സുഗതൻ വ്യാജ ഒപ്പിട്ടതിൽ അന്വേഷണം കൃത്യമായി നടക്കുന്നില്ല. സുഗതന് ജയിലിൽ…

Continue reading

You Missed

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്