തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം. ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രഷ്ട്രീയ പ്രേരിതമായാണ് കാപ്പ ചുമത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

തടവുകാരന് നല്‍കിയ രേഖകളില്‍ പല പേജുകളും കാണാനില്ലെന്ന് ഉത്തരവില്‍ പറയുന്നു. പലതും വായിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇത് അയാളുടെ ഭരണഘടനാപരമായ അവകാശത്തിന് എതിരെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സര്‍ക്കാരിനും അഡൈ്വസറി ബോര്‍ഡിനും മുന്നില്‍ ശരിയായ പ്രാതിനിധ്യം നല്‍കാനുള്ള അവകാശം ലംഘിച്ചുവെന്നും പറയുന്നുണ്ട്. സുഗതന്റെ പരാതിയില്‍ ഒരു കൗണ്ടര്‍ കേസുണ്ട് അത് കാപ്പ ഉത്തരവില്‍ പറഞ്ഞിട്ടില്ല. ജാമ്യം റദ്ദാക്കല്‍ ഹര്‍ജി തിരിച്ചയച്ചതാണ്, പെന്‍ഡിങ് ആണെന്നാണ് ഉത്തരവില്‍ പറഞ്ഞത്. പരാതിക്കാരന്‍ ഒത്തുതീര്‍പ്പ് ഹര്‍ജി നല്‍കി പിന്‍വലിച്ച വിവരം മറച്ചു. മുന്‍കൂര്‍ ജാമ്യത്തിന് സമയം നീട്ടി നല്‍കിയ ഉത്തരവും, നടപടികള്‍ സ്റ്റേ ചെയ്ത ഉത്തരവും പരിഗണിച്ചില്ല -ഉത്തരവില്‍ പറയുന്നു.

വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയകരമെന്നും, കാപ്പാക്കേസ് റദ്ദാക്കിയത് കോണ്‍ഗ്രസ്-ബിജെപി ഡീല്‍ എന്നും കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് എസ് പി ദീപക് ട്വന്റിഫോറിനോട് പറഞ്ഞു.

എല്ലാവരെയും എല്ലാകാലവും ജയിലില്‍ ഇടാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കാപ്പ ചുമത്താന്‍ കഴിയും നിലനിര്‍ത്താന്‍ ആകില്ല. യാഥാര്‍ത്ഥ്യമല്ലാത്ത കാപ്പ റദ്ദാക്കപ്പെടും. ബിജെപിയുടെ ശക്തനായ സാരഥിയായി സുഗതന്‍ തുടരും – അദ്ദേഹം പറഞ്ഞു.

Related Posts

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI
  • October 6, 2026

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷത്തിൽ പരാതി നൽകി SFI. കണ്ടൊണ്മെന്റ് SHO ക്കും, SI ക്കും എതിരെ മ്യുസിയം പൊലീസിൽ SFI പരാതി നൽകി. വിദ്യാർത്ഥികളെ തലക്കടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ ഇരുവർക്കുമേതിരെ വധശ്രമത്തിന് കേസ് എടുക്കണം എന്നാണ് പരാതി. നേരത്തെ…

Continue reading
സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം
  • October 6, 2026

തിരുവനന്തപുരം: ആർ സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം. സുഗതനെ കോൺഗ്രസ് സഹായിച്ചുവെന്ന് എസ്.പി ദീപക്ക് 24 നോട് പറഞ്ഞു. സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ. സുഗതൻ വ്യാജ ഒപ്പിട്ടതിൽ അന്വേഷണം കൃത്യമായി നടക്കുന്നില്ല. സുഗതന് ജയിലിൽ…

Continue reading

You Missed

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്