പുനര്‍ജനി കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ്; തീരുമാനം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; പ്രതിപക്ഷം കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ; രമേശ് ചെന്നിത്തല

പുനര്‍ജനി കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിശദീകരണവുമായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രതിപക്ഷം കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ എന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ഫയല്‍ പരിശോധിച്ച ശേഷമാണ്. ഒരു ഘട്ടത്തിലും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞിട്ടില്ല. ഇത്തരം കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റിനോ സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കോ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര ഏജന്‍സികളുമാണെന്നാണ് പറഞ്ഞത്. കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് അന്നത്തെ ഗവണ്‍മെന്റ് വിട്ടുകൊടുത്തില്ലല്ലോ. അതിനു ശേഷം നടന്ന പരിശോധനയില്‍ ഇത് ആവശ്യമില്ലെന്ന് കണ്ടെത്തി – അദ്ദേഹം പറഞ്ഞു.

ഒരു തെളിവും നല്‍കാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ താന്‍ പിന്നെ എന്തു ചെയ്യുമെന്നും ചെന്നിത്തലയുടെ ചോദ്യം. വസ്തുത മനസ്സിലാക്കാതെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം എന്നും രമേശ് ചെന്നിത്തല. പറഞ്ഞു.

ആഭ്യന്തരവകുപ്പിന്റേത് അസാധാരണ നടപടി എന്നാണ് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചത്. വി ഡി സതീശനെ കുറ്റവിമുക്തനാക്കിയതിനെതിരെ കോടതിയില്‍ പോകുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് പി രാജീവും പ്രതികരിച്ചു. മുഖ്യമന്ത്രി വല്ലാതെ പേടിച്ചിരുന്നെന്നും ആഭ്യന്തരമന്ത്രിയെ കൊണ്ട് അന്വേഷണം വേണ്ടെന്ന് വെപ്പിച്ചതാണെന്നും പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു.

Related Posts

ജീന്‍സും ടോപ്പും വേഷം; കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കില്‍
  • July 31, 2026

കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് ഇന്ന് കോടതിയിലെത്തിയത് ജീന്‍സും ടോപ്പുമണിഞ്ഞ് പുതിയ ലുക്കില്‍. ജീന്‍സും ടോപ്പും ധരിച്ചാണ് ജോളി ഇന്ന് മാറാട് പ്രത്യേക കോടതിയില്‍ എത്തിയത്. ജോളിയുടെ പുതിയ വേഷം കണ്ടതോടെ ഇവരെ കാണാന്‍ ആളുകള്‍ കൂടി. പിന്നാലെ പൊലീസ്…

Continue reading
ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ
  • July 31, 2026

ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ വി വി രാജേഷ്. പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ. പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറാണ് സുധീഷ്. സുധീഷ് അടക്കം 51 പേരുടെ പിന്തുണ ഭരണപക്ഷത്തിന് ലഭിച്ചു.കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു…

Continue reading

You Missed

ജീന്‍സും ടോപ്പും വേഷം; കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കില്‍

ജീന്‍സും ടോപ്പും വേഷം; കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കില്‍

ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ

ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ

‘ജയിച്ചു വന്ന ഒരു കൗണ്‍സിലറുടെ സ്ഥാനം വളഞ്ഞ വഴിയിലൂടെ കളയരുത് എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം സുധീഷ് പിന്തുണച്ചത്’ ; വി വി രാജേഷ്

‘ജയിച്ചു വന്ന ഒരു കൗണ്‍സിലറുടെ സ്ഥാനം വളഞ്ഞ വഴിയിലൂടെ കളയരുത് എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം സുധീഷ് പിന്തുണച്ചത്’ ; വി വി രാജേഷ്

ഏത് വകുപ്പ് പ്രകാരമാണ് സുഗതന്‍റെ അവധി അപേക്ഷ പാസാക്കിയത്?, അഹങ്കാരം കാണിച്ചാല്‍ ഡല്‍ഹിയില്‍ നടന്നത് കണ്ടല്ലോ? ഇത് വെള്ളരിക്കപ്പട്ടണം അല്ല; കെ.എസ് ശബരീനാഥന്‍

ഏത് വകുപ്പ് പ്രകാരമാണ് സുഗതന്‍റെ അവധി അപേക്ഷ പാസാക്കിയത്?, അഹങ്കാരം കാണിച്ചാല്‍ ഡല്‍ഹിയില്‍ നടന്നത് കണ്ടല്ലോ? ഇത് വെള്ളരിക്കപ്പട്ടണം അല്ല; കെ.എസ് ശബരീനാഥന്‍

ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി

ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി

‘നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’; രാജീവ് ചന്ദ്രേശേഖരനെതിരെ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ

‘നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’; രാജീവ് ചന്ദ്രേശേഖരനെതിരെ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ