സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഇന്നലെ അർദ്ധരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മഴയിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താനും അടിയന്തര ഒഴിപ്പിക്കൽ നടപടികൾക്കും നിർദ്ദേശം നൽകി മുഖ്യമന്ത്രി. ഇടുക്കി, കോട്ടയം ജില്ലകളിൽ എസ് എം എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം രൂപപ്പെട്ടാൽ മഴ വീണ്ടും ശക്തമായേക്കും. എന്നാൽ 30 ഓടെ കാലവർഷം സംസ്ഥാനത്ത് നിന്ന് പിൻവാങ്ങുമെന്നാണ് വിലയിരുത്തൽ.

Related Posts

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്
  • September 21, 2026

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്. ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങി. കഴിഞ്ഞദിവസം ഒരു ടിൻ അരവണ നൽകിയതിനെതിരെ ഭക്തർ പ്രതിഷേധം ഉയർത്തിയിരുന്നു. അരവണ നിയന്ത്രണത്തിൽ വലിയ പ്രതിഷേധം ഭക്തർ ഉയർത്തിയിരുന്നു. ദേവസം മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.…

Continue reading
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
  • September 21, 2026

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത, ലോക കേരളസഭ തുടരാൻ യുഡിഎഫ് സർക്കാർ. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ഭരണപരമായ ചെലവുകൾക്ക് രണ്ട് കോടി രൂപ അനുവദിച്ചു. പ്രതിപക്ഷത്തിരിക്കെ യുഡിഎഫ് ലോക കേരള സഭയെ എതിർത്തിരുന്നു. ധൂർത്ത് ആരോപിച്ച്…

Continue reading

You Missed

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

ഒരു കോടിയുടെ ഭാഗ്യശാലി ആകാം! ഭാഗ്യതാര BT-72 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകാം! ഭാഗ്യതാര BT-72 ലോട്ടറി ഫലം ഇന്ന്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു