തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിലെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിലപാട് മാധ്യമങ്ങളെ വിളിച്ചാണ് പറഞ്ഞത്. പറഞ്ഞത് ഡിലീറ്റ് ചെയ്തന്ന പ്രചാരണം തെറ്റാണ്. ഫേസ്ബുക്കിലെ വിഡിയോ നീക്കിയത് ക്രോസ് ഷെയർ ആയതിനാൽ. കാന്തപുരം എ പി വിഭാഗം നേതാക്കൾ കണ്ടത് അനുനയത്തിനല്ലെന്നും മൂന്ന് മാസം മുൻപ് നിശ്ചയിച്ച കൂടിക്കാഴ്ചയെന്നും വിശദീകരണം.
സമസ്ത മുഖപത്രം സുപ്രഭാതത്തിൽ വന്ന വിമർശനത്തിൽ എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. അതിലെ ഭാഷയോടും എതിർപ്പില്ല. പൊതു സമൂഹം എല്ലാം വിലയിരുത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം വിലയിരുത്തുന്ന സമൂഹം ഇവിടെയുണ്ട്. അതുകൊണ്ടാണല്ലോ താൻ ഇവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചിറയിൻകീഴ് കയ്യാങ്കളിയിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കെപിസിസി അധ്യക്ഷൻ ഇക്കാര്യം വിശദീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശിപാർശയിൽ നിയമപരമായി പരിശോധന നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കും അതാണ് UDF നേതാക്കളുടെ പേര് വന്നത് ഡയറിയിൽ വന്നത്. പിണറായിയുടെ കാര്യത്തിൽ മാസപ്പടി ഡയറി മാത്രമല്ല, അതിനേക്കാൾ ഗൗരവമുള്ള കാര്യങ്ങൾ ഇ ഡിയുടെ കത്തിലുണ്ട്. ഇതിൽ രാഷ്ട്രീയമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വി ഡി സതീശൻ. സിപിഐഎം പ്രതിസന്ധിയിലെന്നും ന്യായീകരണമാണ് സിപിഐഎമ്മിന്റെ ജോലിയെന്നും പരിഹാസം.






