നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

ഡൽഹി: നെടുമ്പാശ്ശേരി അപകടം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നതായി എക്സൈസ് മന്ത്രി എം. ലിജു. അപകടത്തിൽ ഇടപെട്ടു എന്ന ഡിവൈഎഫ്ഐയുടെ ആരോപണം പൂർണമായി നുണയാണ്. ഡിവൈഎഫ്ഐ ഇത്തരം നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന ഡിവൈഎഫ്ഐയും സിപിഐഎം നേതൃത്വവും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പ്രതിക്കുവേണ്ടിയും ഇടപെട്ടിട്ടില്ലെന്നും മദ്യപിച്ച് മൂന്ന് പേരുടെ ജീവനെടുത്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് പ്രതിയെക്കുറിച്ച് അറിയില്ലെന്നും മോട്ടോർ വാഹന നിയമം കുറച്ചുകൂടി കർശനമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.

ഡിവൈഎഫ്ഐ ആരോപണങ്ങൾ പൂർണ്ണമായും തള്ളി കോൺ​ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി. സർക്കാരും പൊതുസമൂഹവും കർശനമായ നിയമങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ‘ചോര തന്നെ കൊതുകിന് കൗതുകം’ എന്ന തരത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം വിമർശിച്ചു. തനിക്ക് പ്രതികളെ അറിയില്ലെന്നും ആരോപണം തെളിയിക്കാൻ കഴിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും എ.എ. ഷുക്കൂർ വെല്ലുവിളിച്ചു.

Related Posts

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്
  • October 14, 2026

തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡിയോട് രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. മാസപ്പടി,ഹവാല ഇടപാട് രേഖകളും ഇഡി അന്വേഷണത്തിലെ തെളിവുകളുമാണ് ആവശ്യപ്പെട്ടത്. അതിനിടെ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്നു പ്രതികളുടെ…

Continue reading
രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം
  • October 14, 2026

പത്തനംതിട്ട: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണവുമായി ഓഡിയോളജിസ്റ്റായ യുവതി. രോഗികളുടെ മുന്നില്‍ വച്ച് ഡോക്ടര്‍ രചന തന്നെ അപമാനിച്ചെന്നും കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചെന്നും ഓഡിയോളജിസ്റ്റ് ക്രിസ്റ്റീന ബിനോയ് ട്വന്റിഫോറിനോട് പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.…

Continue reading

You Missed

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

നെടുമ്പാശ്ശേരി അപകടത്തിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സ്‌കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍