മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം

അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.

കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡൽഹിയിൽ എത്തിയത്. ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താൻ‌ ഇതുവരെ കെ സുധാകരൻ തയാറായിട്ടില്ല. എംകെ രാഘവൻ അടക്കമുള്ള നേതാക്കൾ അദേഹത്തെ ഫ്ലാറ്റിൽ‌ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളിൽ‌ നിന്ന് ശ്രമം നടത്തുമ്പോഴും കെ സുധാകരൻ വഴങ്ങാൻ തയാറായിട്ടില്ല. എംപിമാർ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. കഴിഞ്ഞദിവസം ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. അനുനയ ശ്രമങ്ങൾക്കിടെയാണ് കെ.സുധാകരന്റെ വാർത്താസമ്മേളനം.ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകളും പന്തം കൊളുത്തി പ്രകടനവും നടന്നു.

Related Posts

‘എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത്; ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കും’; രാജ്മോഹൻ ഉണ്ണിത്താൻ
  • March 18, 2026

എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തങ്ങളുടെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. മത്സരിക്കാൻ ഇല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. എംപിമാരുടെ ആഗ്രഹങ്ങൾക്ക് തിരശ്ശീല വീഴണമെങ്കിൽ പട്ടിക പ്രഖ്യാപിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംപിമാർക്ക് മത്സരിക്കാൻ…

Continue reading
‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ
  • March 18, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് എംകെ രാഘവൻ എംപി. തോൽക്കുന്ന സീറ്റിൽ മത്സരിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടു. ഭരണത്തിൽ തിരിച്ചുവരണമെങ്കിൽ ജയസാധ്യത പ്രധാന ഘടകമാണ്. കെ സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്ന് എംകെ രാഘവൻ പറഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം

‘എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത്; ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കും’; രാജ്മോഹൻ ഉണ്ണിത്താൻ

‘എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത്; ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കും’; രാജ്മോഹൻ ഉണ്ണിത്താൻ

‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്

‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും, മുഖ്യ എതിരാളി BJP’; രമേഷ് പിഷാരടി

‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും, മുഖ്യ എതിരാളി BJP’; രമേഷ് പിഷാരടി