ബെംഗളൂരിലെ ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ദീപക് കൃഷ്‌ണ സൈക്കോ ക്രിമിനൽ, തിരച്ചിൽ ആരംഭിച്ച് പൊലീസ്

ബെംഗളൂരു ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ് കർണാടക പൊലീസിന് കൈമാറി.പ്രതി ദീപക് കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലും പുരോഗമിക്കുകയാണ്. കൊല്ലം സ്വദേശി ദീപക് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2024 ൽ കറൻസി കത്തിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. വിദേശത്തുള്ള ഡോക്ടറെ ആക്രമിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് കേസിലും ദീപക് പ്രതിയാണ്.

ഇന്നലെയാണ് വാടാനപ്പള്ളി സ്വദേശിനി സുനിത തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുന്നത്. മർദനത്തിൽ സുനിതയുടെ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ അല്പസമയത്തിനകം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് മോർച്ചറിയിൽ ആരംഭിക്കും.

ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ബെംഗളൂരുവിലെ സുലിബെലയിലെ തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഹോമിൽ ക്രൂരമർദനം നടക്കുന്നത്. നാട്ടിൽ ഇതേ പ്രവർത്തനം തന്നെ നടത്തുന്ന സുനിതയും ബെംഗളൂരുവിലെ ഷെൽട്ടർ ഹോമിന്റെ ഉടമയായ ദീപക് കൃഷ്ണനും തമ്മിൽ മുൻപു തന്നെ പരിചയം ഉണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് സുനിതയും ഒപ്പം രണ്ടു യുവതികളും ഷെൽട്ടർ ഹോമിൽ ജോലി ചെയ്യാൻ അവിടെയെത്തിയത് . എന്നാൽ ബെംഗളൂരുവിൽ എത്തിയപ്പോൾ ദീപക് കൃഷ്ണന്റെ പെരുമാറ്റത്തിലും വ്യത്യാസം ഉണ്ടായി. സുനിത തിരികെ നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് അറിയിച്ചപ്പോൾ ആയിരുന്നു അതിക്രൂരമർദനം ഉണ്ടായത്. ബെംഗളൂരുവിലെ ആശുപത്രികളിൽ എത്തിച്ച ശേഷമാണ് സുനിതയെ സഹായമുള്ള ഐസിയു ആംബുലൻസിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിക്കുന്നത്.

Related Posts

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
  • May 8, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ…

Continue reading
‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു
  • May 8, 2026

വിജയ് രാജ്യത്തിന് തന്നെ മാതൃകയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ ടിവികെ നിര്‍ത്തി വിജയിപ്പിച്ചു. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുന്നതെന്നും നടന്‍ എന്നതിലുപരി വിജയ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു