‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല യോഗ്യനെന്ന് ജി സുകുമാരൻ നായർ. തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. താക്കോൽ സ്ഥാനം പോലെയുള്ള കാര്യത്തിൽ എൻഎസ്എസ് പ്രസ്താവനകൾ ഉണ്ടാകില്ല. അന്ന് ആ പ്രസ്താവന നടത്തിയത് പ്രത്യേക സാഹചര്യത്തിൽ. ചിലർ സമുദായപരമായ ആവശ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് എതിർത്തത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സീനിയർ നേതാക്കൾ വന്നാൽ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരു മുഖ്യമന്ത്രിയായാലും അതിനൊരു മാനദണ്ഡം ഉണ്ടാകണം. ജനങ്ങൾ വോട്ട് ചെയ്ത് സർക്കാർ ആണ് അധികാരത്തിൽ വന്നിരിക്കുന്നത്. ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയണം. ജനങ്ങൾ വോട്ട് ചെയ്തിട്ടാണ് ഇത്രയും ഭൂരിപക്ഷം ലഭിച്ചത്. അല്ലാതെ കോൺഗ്രസ്സുകാരുടെ വോട്ടുകൊണ്ട് മാത്രമല്ല വിജയിച്ചത്.

വിഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു. യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയം ജനം മാറ്റം ആഗ്രഹിച്ചു. കഴിവുള്ളവർ മുഖ്യമന്ത്രിയാവട്ടെ. സതീശൻ മുഖ്യമന്ത്രിയാവണോ എന്ന് കോൺഗ്രസ്‌ തീരുമാനിക്കട്ടെ. ഇപ്പോഴും സമദൂര നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനങ്ങൾ പൊറുതിമുട്ടി മാറ്റത്തിനായി വോട്ട് ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് NSS ആരുടെയും പേര് പറയില്ല. അനുഭവ സമ്പത്തുള്ളവർ വരണമെന്നാഗ്രം. പത്തനാപുറത്തും സമദൂര നിലപാട്. ഭരണമാറ്റം ആവശ്യമായിരുന്നു, എൻഎസ്എസിന് അർഹമായത് കിട്ടുമെന്നാണ് കരുതുന്നത്.

വെള്ളാപള്ളിയെ LDF കരുതി നിൽക്കണമായിരുന്നു. മുഖ്യമന്ത്രി ആരായാലും ഞങ്ങൾക്ക് വിരോധമില്ല. പത്തനാപുരത്ത് പ്രത്യേകം നിർദ്ദേശം ഒന്നും നൽകിയില്ല. കഴിഞ്ഞ പ്രാവശ്യവും ഭരണമാറ്റം വേണമെന്ന് ഞാൻ പറഞ്ഞു. എന്ന് എല്ലാവരും കൂടി എന്നെ കളിയാക്കി. അർഹമായത് മാത്രമാണ് എക്കാലവും സർക്കാരുകളോട് NSS ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൂടതൽ പേരെ വിജയിപ്പിച്ചത് BJP യുടെ നേട്ടമായി കാണുന്നു. മുഖ്യമന്ത്രി ചർച്ചകൾ നീണ്ടു പോകാതിരിക്കുന്നതാണ് കോൺഗ്രസിന് നല്ലത്. NSS മായുള്ള പ്രശ്‌നങ്ങൾ ഒരു പരിധിവരെ ഗണേഷ് കുമാറിന് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്