‘മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ മാത്രം 5 പേരുണ്ട്, പറയുന്ന കാര്യം രണ്ട് മിനിറ്റിനുള്ളിൽ പൊളിഞ്ഞുപോകുന്നു’; DYFI

ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം ഈ മാസം 19 മുതൽ 22 വരെ തൃശ്ശൂരിൽ വച്ച് നടക്കുമെന്ന് വി കെ സനോജ്. പ്രതിനിധി സമ്മേളനം ഇരുപതാം തീയതി പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. ഇരുപത്തിരണ്ടാം തീയതി നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കും.

സമരനായിക ഐഷി ഘോഷ് അടക്കമുള്ളവർ റാലിയുടെ ഭാഗമാകും. ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിൻ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 215 കേന്ദ്രങ്ങളിൽ നടത്തും. യുവതി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

DYFI യുടെ അംഗത്വത്തിന് പ്രായ പരിധി 40 വയസാണ്. സമ്മേളനത്തിലൂടെ സ്വാഭാവികമായും മാറ്റങ്ങൾ ഉണ്ടായേക്കാം. അതെല്ലാം സംഘടന സംവിധാനത്തിന്റെ ഭാഗമാണെന്നും വി കെ സനോജ് വ്യക്തമാക്കി. അതല്ലാതെ ഉയർന്നുവരുന്ന വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. വനിതകളെ എല്ലാം പ്രോത്സാഹിപ്പിക്കണം എന്നാണ് നയം. വനിതകൾ നേതൃത്വത്തിലേക്ക് വരുന്നത് പോസിറ്റീവ് കാര്യമാണ്. മെസ്സിയുടെ കേരളം സന്ദർശനം, നേരത്തെ മുതൽ വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ കാണുന്നുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ അഴിമതി നടന്നു എന്ന് കാണിക്കാൻ ഒരുപറ്റം മാധ്യമങ്ങൾ ശ്രമിക്കുന്നു. മെസി കേരളത്തിൽ വന്നാൽ കാണണമെന്ന് ആഗ്രഹിച്ച ആളുകളാണ് ബഹുഭൂരിപക്ഷവും. അതിൻ്റെ കൂടെയാണ് ഞങ്ങളും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ മാത്രം 5 പേരുണ്ട് എന്നാണ് വാർത്ത. ഇല്ലെങ്കിൽ മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്നും വി കെ സനോജ് ചോദിച്ചു.

മുഖ്യമന്ത്രി പറയുന്ന കാര്യം രണ്ട് മിനിറ്റിനുള്ളിൽ പൊളിഞ്ഞു പോകുന്നു. മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുമായി 2021 മുതൽ ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിൽ എപ്പോഴും കയറിച്ചെല്ലാവുന്ന ബന്ധം പ്രതിക്കുണ്ട്. കേസിൽ സമഗ്രമായ അന്വേഷണം വേണം. യൂത്ത് കോൺഗ്രസിന്റെ ഭാരവാഹികളാണ് കേസിൽ സാക്ഷികളായിട്ടുള്ളത്. അപ്പോൾ കേസ് അന്വേഷണം എന്താകുമെന്ന് മനസിലാകുമല്ലോയെന്നും അദ്ദേഹം വിമർശിച്ചു.

Related Posts

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍
  • August 14, 2026

സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ…

Continue reading
സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം
  • August 14, 2026

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഇതിനിടെ, പൊലീസ് സ്റ്റേഷനുകളുടെ ചുമതല SI-മാർക്ക് നൽകി ആഭ്യന്തര വകുപ്പ് ഉത്തർവിറക്കി. നാളെ…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്