വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനം: വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊപരുക്കം; വിഷയം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ഈ തീരുമാനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ഒരു വിഭാഗത്തിന്റെ ആരോപണം. ന്യൂനപക്ഷങ്ങളെ തീരുമാനം പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും ആക്ഷേപമുണ്ട്. അതേസമയം വിഷയം നിയമസഭക്ക് അകത്തും പുറത്തും രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷവും തയ്യാറെടുക്കുകയാണ്. 

സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് എക്‌സൈസ് വകുപ്പുമായി കൂടിയാലോചന നടത്താത്തതില്‍ വകുപ്പ് മന്ത്രി എം ലിജു തന്നെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിയോജിപ്പും ആശങ്കയും അറിയിച്ച എം ലിജു നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടതും മുഖ്യമന്ത്രി വി ഡി സതീശന് തിരിച്ചടിയാണ്.

ഭരണത്തിലേറി ഒരു മാസത്തിനുള്ളില്‍ വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ കിട്ടിയ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭയ്ക്ക് അകത്തും പുറത്തും വിഷയം സജീവമാക്കി നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇന്ന് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ശൂന്യവേളയില്‍ റൂള്‍ 50 പ്രകാരം നോട്ടീസ് നല്‍കാനാണ് നീക്കം നടക്കുന്നത്.

Related Posts

അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും
  • June 23, 2026

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ കേസില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറാണ് അമ്മ. പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസിന് വിവരം ലഭിച്ചു. ചോദ്യം ചെയ്യലില്‍…

Continue reading
കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ; അമ്മയിലെ പൊട്ടിത്തെറിയിൽ 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും
  • June 23, 2026

അമ്മയിലെ പൊട്ടിത്തെറി, കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ. 26നു ശ്വേതയും ലക്ഷ്മിപ്രിയയും ഉൾപ്പെടെ മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം തുടങ്ങും മുൻപ് കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത. ഇന്നലെ അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ടെലഗ്രാം ലഭ്യമായി തുടങ്ങി’; താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായി

‘ടെലഗ്രാം ലഭ്യമായി തുടങ്ങി’; താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായി

മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും; ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌

മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും; ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌

അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനം: വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊപരുക്കം; വിഷയം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനം: വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊപരുക്കം; വിഷയം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം

ഇടി മിന്നല്‍ എംബാപ്പെ; ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍

ഇടി മിന്നല്‍ എംബാപ്പെ; ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍

മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം

മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം