രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവെച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. ഇന്നലെ രാത്രിയിലാണ് പാലക്കാട്‌ മണ്ഡലത്തിലെ വടക്കന്തറയിൽ സ്ഥാനാർഥി പര്യടനത്തിനിടെയാണ് രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. ഇതോടെ യുഡിഎഫ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി. പാലക്കാട് നഗരസഭ ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഷാരടിയെ തടഞ്ഞത്. പര്യാടനത്തിനിടയിൽ പ്രദേശത്തെ ക്ഷേത്രം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ തടഞ്ഞതെന്നും തന്റെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ നിഷേധിച്ചെന്നും രമേശ്‌ പിഷാരടി പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിന്റെ സ്ത്രീപീഡന അറസ്റ്റ് വിഷയത്തിൽ രമേഷ് പിഷാരടി മാധ്യമങ്ങൾക്ക് മുന്നിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് തുടർന്നാണ് തടഞ്ഞതെന്നാണ് എൻ ഡി എ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ പറഞ്ഞു. പരാമർശം പിൻവലിച്ച് പിഷാരടി മാപ്പ് പറയണം എന്നും ശോഭ ആവശ്യപ്പെട്ടു. എന്നാൽ സ്ഥാനാർഥിയെ തടഞ്ഞ വിഷയം പ്രചാരണം ആയുധമാക്കാനും വിഷയത്തിൽ പ്രതിഷേധിക്കാനും ആണ് യുഡിഎഫ് ക്യാമ്പിന്റെ നീക്കം. അതേസമയം, ജനാധിപത്യ സമൂഹത്തിൽ വോട്ട് ചോദിക്കാൻ ആർക്കും അവകാശമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാഖ്.

Related Posts

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്
  • April 2, 2026

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്. എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ചാണ് പരാതി നൽകാൻ ഒരുങ്ങുന്നത്. രാഷ്ട്രീയം…

Continue reading
പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ
  • April 2, 2026

കണ്ണൂർ പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നുവെന്ന ആരോപണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐഎമ്മിന്റെ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മൂന്നാം നിലയിൽ ആണ് വ്യാജ ഐ ഡി നിർമ്മാണമെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും