‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം. (Look Out Circular to find youtuber thoppi)

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതോടെയാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചു ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കി. മൊഴിയെടുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല.

തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ജാമ്യപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കും. പ്രതി ചെയ്തത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. തൊപ്പി അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തിട്ടുണ്ട്.

Related Posts

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം
  • July 16, 2026

ഭിന്നിപ്പല്ല ശരി , ഐക്യം ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. UDF വന്നു പവർകട്ടും വന്നു. യുഡിഎഫ് വന്നതോടെ സംസ്ഥാനത്ത് പവർകട്ടും വന്നു. LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടുമെന്നും ബിനോയ് വിശ്വം…

Continue reading
നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു
  • July 16, 2026

മദ്യനയത്തിനായുള്ള ചര്‍ച്ചകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ മദ്യനയമെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാകും യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബന്ധതയുള്ള മദ്യനയമായിരിക്കും രൂപപ്പെടുത്തുക. മദ്യം വില്‍ക്കുന്നവരുടേയും വിവിധ സാമൂഹ്യ പ്രവര്‍ത്തകരുടേയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്