37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണം; SIR നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി

എസ്ഐആർ നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി. 37 ലക്ഷത്തോളം പേരാണ് രേഖകൾ ഹാജരാക്കേണ്ടത്. 13.5 ലക്ഷം വോട്ടർമാർക്ക് മാത്രമാണ് നേരിട്ട് നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 14 ആണ് ഹിയറിങ് നടത്തി രേഖകൾ കൃത്യമാക്കാനുള്ള സമയപരിധി. 19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇആർഒമാർ നോട്ടീസ് അയച്ചത് 37 ലക്ഷത്തോളം പേർക്കാണ്.’

ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും എന്ന് ആശങ്ക. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. എസ്ഐആറിൽ പരാതികൾ അറിയിക്കാനുള്ള സമയ പരിധി നീട്ടിയിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഈമാസം 30 വരെ പരാതി അറിയിക്കാം. 2025 ഡിസംബർ 23-നാണ് കേരളത്തിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ മാസം 22 വരെയായിരുന്നു പരാതികൾ അറിയിക്കാനുള്ള സമയപരിധി.
‌
കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം എന്ന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ സമയപരിധി നീട്ടി നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

Related Posts

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി
  • September 26, 2026

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത്…

Continue reading
മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്
  • September 26, 2026

പത്തനംതിട്ട: മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ…

Continue reading

You Missed

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി