2014-ന് ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ബലാത്സംഘ കേസ് വീണ്ടും വാര്‍ത്തയാക്കി മാധ്യമങ്ങള്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ അത്താഴവിരുന്നിന്റെ വീഡിയോ താന്റെ സാമൂഹിക മാധ്യമ പേജില്‍ പങ്കിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എന്നാല്‍ അമേരിക്കയില്‍ ഒരു ബലാത്സംഘ കേസില്‍ ആരോപണ വിധേയനാക്കപ്പെട്ട താരം 2014 ന് ശേഷം ആദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്. 2009 മുതല്‍ നിലനില്‍ക്കുന്ന ആരോപണങ്ങളില്‍ നിലവില്‍ നിയമ നീക്കങ്ങള്‍ ഒന്നും നടക്കുന്നില്ലെങ്കിലും അദ്ദേഹം യുഎസ് മണ്ണില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു.

എന്തായിരുന്നു റൊണാള്‍ഡോയുടെ ബലാത്സംഗ കേസ്?

2009-ലെ ഒരു വേനല്‍ക്കാലത്ത് ആണ് പോര്‍ച്ചുഗല്‍ താരം യുഎസിലെ ലാസ് വെഗാസ് സന്ദര്‍ശിക്കുന്നത്. അവിടെ അദ്ദേഹം പാംസ് പ്ലേസ് എന്ന ഹോട്ടലിലായിരുന്നു താമസം. ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാതറിന്‍ മയോര്‍ഗ എന്ന പെണ്‍കുട്ടിയെ നൈറ്റ് ക്ലബില്‍ കണ്ടുമുട്ടി. മയോര്‍ഗയെയും സുഹൃത്തിനെയും റൊണാള്‍ഡോ സ്യൂട്ടിലേക്ക് ക്ഷണിച്ചതായും പിന്നീട് ഒരു കിടപ്പുമുറിയില്‍ ബലാത്സംഗം ചെയ്തതായും മയോര്‍ഗ ആരോപിച്ചു. അടുത്ത ദിവസം അവര്‍ ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പോലീസ് വകുപ്പിന് പരാതി നല്‍കിയെങ്കിലും പ്രതിസ്ഥാനത്തുള്ളയാളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. ഭയം മൂലമായിരുന്നു താന്‍ റൊണാള്‍ഡോയുടെ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതെന്ന് പിന്നീട് കാതറിന്‍ മയോര്‍ഗ പറഞ്ഞതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ആഴ്ച്ചകള്‍ നീണ്ട നിയമോപദേശത്തിന് ശേഷം യുവതി റൊണാള്‍ഡോയുടെ പേര് വെളിപ്പെടുത്തി. ഇതോടെ ഈ സംഭവം ലോകത്താകമാനമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തകളായി. പക്ഷേ 2009 അവസാനത്തോടെ കേസിലെ ഇരുകക്ഷികളും കോടതിക്ക് പുറത്ത് ഒരു ഒത്തുതീര്‍പ്പിലെത്തി. ഇത് പരസ്യമായി പോകരുതെന്നും കരാറിന് പകരമായി റൊണാള്‍ഡോയുടെ ടീം മയോര്‍ഗയ്ക്ക് 3,75,000 ഡോളര്‍ നല്‍കിയതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം 2009-ല്‍ ലാസ് വെഗാസില്‍ സംഭവിച്ചത് പൂര്‍ണ്ണമായും യുവതിയുടെ സമ്മതത്തോടെയായിരുന്നുവെന്ന് റൊണാള്‍ഡോ ഈ സംഭവത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

Related Posts

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ
  • March 30, 2026

ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണൻ. അഞ്ച് ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളാണ് പുറത്തുവിട്ടത്. കൂടുതൽ തെളിവുകൾ പുറത്തുവിടേണ്ടി വരുമെന്നും വി കുഞ്ഞികൃഷ്ണന്റെ…

Continue reading
‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • March 30, 2026

ഡോ. പി സരിനെതിരെ പരാതി. യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സരിൻ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപണം. നിലവിൽ K- DISC സ്ട്രാറ്റജിക് അഡ്വൈസർ ആണ് പി സരിൻ. ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ