വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ


കോഴിക്കോട് താമരശ്ശേരിയിൽ സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ. സ്കൂളിലെ ബാഗ് പരിശോധനയിൽ വാട്ടർ ബോട്ടിലിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. സഹപാഠി നൽകിയതാണെന്നായിരുന്നു വിദ്യാർത്ഥി മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ചൻ വാറ്റിയ ചാരായമാണ് സ്കൂളിൽ എത്തിച്ചതെന്ന് വിദ്യാർഥി മൊഴി നൽകിയത്. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് 28 ലിറ്റർ ചാരായം പൊലീസ് പിടിച്ചെടുത്തു. രണ്ടാനച്ചൻ ഒളിവിലെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളിൽ വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചത്. ഇതിലാണ് ചാരായം പിടികൂടിയത്. തുടർന്ന് താമരശ്ശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വിദ്യാർഥിയെ ചോദ്യം ചെയ്തതിലൂടെയാണ് രണ്ടാനച്ചൻ വാറ്റാറുണ്ടെന്നും സഹായത്തിന് തന്നെ വിളിക്കാറുണ്ടെന്നും മൊഴി നൽകിയത്. പിന്നാലെയാണ് വീട്ടിൽ പൊലീസ് പരിശോധന നടത്തി, ചാക്കിൽ കെട്ടിവെച്ച നിലയിൽ 28 ലിറ്റർ ചാരായം പിടികൂടിയത്. 56 കുപ്പികളാണ് കണ്ടെത്തിയത്. രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും
  • November 10, 2026

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും മാറി, ലോകത്തിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടു വരണം. ഇതാണ് സർക്കാർ ആലോചിക്കുന്നത്. ടൈപ്പ് വൺ പ്രമേഹം, ചികിത്സകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ഉത്തമ…

Continue reading
പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല
  • November 10, 2026

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണം എന്നായിരുന്നു എസ്‌ഐടി കത്ത് നല്‍കിയത്. ഹാജരാകുന്നതിലുള്ള അസൗകര്യം…

Continue reading

You Missed

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ