‘സെവൻ സെക്കൻ്റ്സ്’ ചിത്രീകരണം കാസർകോട് തുടങ്ങി

ആൽഫൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജയൻ വർഗ്ഗീസ് നിർമ്മിച്ച് സിബി തോമസ് തിരക്കഥയെഴുതി സാബു ജയിംസ് സംവിധാനം ചെയ്യുന്ന ‘സെവൻ സെക്കൻ്റ്സ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കാസർകോട് ആരംഭിച്ചു. കാസർകോട് ശ്രീ എടനീർ മഠം ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സംസ്ഥാനം മഠാധിപതി ശ്രീശ്രീ സച്ചിദാന്ദഭാരതി സ്വാമിജി ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.

ദിലീഷ് പോത്തൻ, വിജയരാഘവൻ, സിബി തോമസ്, ശ്രീകാന്ത് മുരളി, മീനാക്ഷി അനൂപ്, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിനു ശേഷം സിബി തോമസ് തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് ‘സെവൻ സെക്കൻ്റ്സ്’.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിബി തോമസ് അഭിനയിക്കുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രമാണ് ‘സെവൻ സെക്കൻ്റ്സ്’. സംവിധാനകൻ സാബു ജെയിംസ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

എഡിറ്റർ-പ്രവീൺ മംഗലത്ത്,കോ സിനിമാട്ടോഗ്രാഫർ- അൻ്റോണിയോ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, കല-സതീഷ് നെല്ലായ, മേയ്ക്കപ്പ്-സുരേഷ് പ്ലാച്ചിമട,കോസ്റ്റ്യൂസ്-സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിയാസ് എം,എഡിറ്റർ-പ്രവീൺ മംഗലത്ത്, അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ,കാസ്റ്റിംഗ് ഡയറക്ടർ-വൈശാഖ് ശോഭന കൃഷ്ണൻ- സൗണ്ട് ഡിസൈൻ- അരുൺ രാമ വർമ്മ, സൗണ്ട് മിക്സിംഗ്- അജിത്ത് എബ്രഹാം ജോർജ്,സ്റ്റിൽസ്- അജിത്ത് മേനോൻ, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.

Related Posts

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി
  • September 26, 2026

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത്…

Continue reading
മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്
  • September 26, 2026

പത്തനംതിട്ട: മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ…

Continue reading

You Missed

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി