സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലാണ് മഴ കനത്ത് പെയ്യാൻ സാധ്യത. മുൻകരുതലിന്റെ ഭാഗമായി 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. എന്നാൽ മഴമുന്നറിയിപ്പില്ലാത്ത ജില്ലകളിലും ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Related Posts

ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്
  • May 28, 2026

തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ്…

Continue reading
തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്
  • May 28, 2026

തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്…ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്…ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി

‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തു; സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തു; സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിന് തുടക്കമിടും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും’; വി ഡി സതീശൻ

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിന് തുടക്കമിടും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും’; വി ഡി സതീശൻ

അമ്മ സംഘടനയിലെ തൊഴില്‍ പീഡന ആരോപണം; വീണ്ടും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഓഫീസ് സ്റ്റാഫ് അതുല്യ

അമ്മ സംഘടനയിലെ തൊഴില്‍ പീഡന ആരോപണം; വീണ്ടും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഓഫീസ് സ്റ്റാഫ് അതുല്യ