വേവ്സ് ഫിലിം ബസാറിലേക്ക് ഡോക്യുമെന്ററി ചിത്രം ‘റിക്കാർഡ് ഡാൻസ്’

വിഖ്യാതമായ വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിർദ്ദേശം ലഭിച്ച സിനിമകളിൽ മലയാളത്തിൽ നിന്നും ഒരു ഡോക്യുമെന്ററി സിനിമ. ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഗോവയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ്‌ വേവ്സ് ഫിലിം ബസാർ.

തിരുവനന്തപുരത്ത് കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 17 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട് ‘റിക്കാർഡ് ഡാൻസ്’. 30 ഓളം രാജ്യങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട 230 ഓളം സിനിമകളിൽ നിന്നും 14 ഭാഷകളിൽ നിന്നായി 22 സിനിമകൾക്കാണ് ഫിലിം ബസാർ നാമനിർദ്ദേശം ലഭിച്ചത്.

നെറ്റ്ഫ്ലിക്സ് സ്പോൺസർ ചെയ്ത ഈ അടുത്ത് നടന്ന കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവലിലും ‘റിക്കാർഡ് ഡാൻസ്’ മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിക്കാർഡ് ഡാൻസ് എന്ന നാടോടി നൃത്തകലാരൂപത്തെ കുറിച്ചും കലാകാരന്മാരെ കുറിച്ചുമാണ് ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്. മലയാളത്തിൽ നിന്നും നാമനിർദ്ദേശം ലഭിച്ച ഏക സിനിമയാണ് റിക്കാർഡ് ഡാൻസ്.

അഭയ ഷിഹാബും സുജി സുകുമാരനും ചേർന്ന് ക്ലാസിക് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനർ ആണ് ചിത്രം നിർമ്മിച്ചത്. സഹ നിർമ്മാണം ചെയ്തിരിക്കുന്നത് വിഷ്ണു ബാലകൃഷ്ണനാണ്. ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂർ. സച്ചിൻ സത്യയാണ് എഡിറ്റർ. വിഷ്ണു ശിവശങ്കർ പശ്ചാത്തല സംഗീതവും ധനുഷ് നായനാർ മിക്സിങ്ങും ചെയ്തിരിക്കുന്നു. അസ്സോസിയേറ്റ് ഡയറക്ടർ മിദ്‌ലാജ് മുഹമ്മദ്.കിഷോർ ബാബുവാണ് പോസ്റ്റർ ഡിസൈനിങ് ചെയ്തിരിക്കുന്നു.

Related Posts

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍
  • May 14, 2026

മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും നന്ദി പറഞ്ഞ് വി ഡി സതീശന്‍. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍,…

Continue reading
‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ
  • May 14, 2026

കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലാണ് ജനാഭിലാഷം നിറവേറ്റികൊണ്ട് സത്യപ്രതിജ്ഞ ചെയ്യുക. തിരസ്കാരത്തിൻെറയും മാറ്റിനിർത്തലിൻെറയും കാലങ്ങൾ കടന്ന് 2001ൽ പറവൂരിൽ നിന്ന് നിയമസഭാംഗമായ ഒരാൾ. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാൾ തന്നിലെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി