‘വി’ ഫോർ വിക്ടറി ; തീയറ്ററുകളിൽ മുന്നേറി ‘ജെ എസ് കെ’

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ'( ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള)വിജയത്തിലേക്ക്. റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്. ജെ. ഫണീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ.

ഒരേ സമയം ഒരു ക്ലാസ് ചിത്രവും മാസ്സ് ചിത്രവുമാണ് ‘ജെ എസ് കെ’എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അത്കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. ത്രില്ലർ ചിത്രങ്ങളുടെ ആരാധകരും മികച്ച തീയേറ്റർ അനുഭവം നൽകാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. വളരെ ശക്തമായ ഒരു പ്രമേയമാണ് വമ്പൻ കാൻവാസിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.പഞ്ച് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ചിത്രത്തിൽ വൈകാരിക നിമിഷങ്ങൾക്കും ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഭാഗങ്ങൾക്കും തുല്യമായ പ്രാധാന്യമുണ്ട്. ടൈറ്റിൽ കഥാപാത്രമായ വി ജാനകിയായി കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് അനുപമ പരമേശ്വരൻ സമ്മാനിച്ചത്.

ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ.

Related Posts

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി
  • April 2, 2026

പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണമെന്ന് വി ശിവൻകുട്ടി. തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമർശം. പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും. പരാമർശത്തോടെ എൽഡിഎഫിന്റെ അന്തസ് വർദ്ധിച്ചു. കോൺഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടുവെന്ന് ശിവൻകുട്ടി…

Continue reading
‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ
  • April 2, 2026

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ മുന്നേറ്റം നടത്തും, മൂന്നാം ടേം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മണ്ഡലം കമ്മിറ്റി യോഗങ്ങളിലെ വിലയിരുത്തലിൽ നിന്ന് മനസ്സിലാകുന്നത് ഇതാണ്. യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും എൽഡിഎഫിന് അനുകൂലമായി വന്നു.നവകേരളം സൃഷ്‌ടിക്കാനുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി