മദ്യലഹരിയിൽ പിതാവിനോട് ക്രൂരത; ആലപ്പുഴയിൽ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മർദനം

ആലപ്പുഴയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് (75) മർദനമേറ്റത്. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മർദനം. മാപ്പ് പറയണമെന്നും മകൻ ആവശ്യപെടുന്നുണ്ട്. മകൻ അഖിൽ ചന്ദ്രനെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. അഖിലിന്റെ സഹോദരനാണ് മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിതാവിനെ മർദിക്കുന്ന സമയത്ത് തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരൻ പിള്ള. മർദനം മദ്യലഹരിയിൽ തന്നെയാണെന്നും മറ്റ് കാരണങ്ങൾ ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഖിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി
  • May 25, 2026

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. പ്രതികളുടെ…

Continue reading
‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി
  • May 25, 2026

മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത വിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടത്തിയത്. പോണ പോക്കിൽ വഖഫ് ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. എന്താണ് അവരുടെ ഉദ്ദേശം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്