ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ‘തക തെയ്ക്ക്’ രാജ്യാന്തര പുരസ്‌കാരം

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ’11 ദ ബാൻഡ്’ എന്ന സംഗീത സംഘം പുറത്തിറക്കിയ ഓണപ്പാട്ടിന് അഭിമാനകരമായ രാജ്യാന്തര പുരസ്‌കാരം. റോക്ക് ശൈലിയിൽ കേരളത്തിന്റെ ഓണത്തെയും ഗ്രാമീണ ഭംഗിയെയും മനോഹരമായി ആവിഷ്‌കരിച്ച ‘തക തെയ്’ എന്ന ഗാനത്തിനാണ് ലോസ് ആഞ്ജലിസ് ആസ്ഥാനമായുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് (ICMA 2025) ലഭിച്ചത്.

ഏകദേശം 70 രാജ്യങ്ങളിൽ നിന്നായി 2,500-ൽ അധികം ഗാനങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഏഷ്യൻ റോക്ക് വിഭാഗത്തിലെ ഏറ്റവും മികച്ച ഗാനമായി ‘തക തെയ്’ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഫൈനൽ റൗണ്ടിൽ ചൈന, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഗാനങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ബെംഗളൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഏതാനും മലയാളികളാണ് ’11 ദ ബാൻഡ്’ എന്ന സംഗീത സംഘത്തിന് രൂപം നൽകിയത്. കഴിഞ്ഞ ഓണക്കാലത്താണ് ഈ ഗാനം പുറത്തിറക്കിയത്. പ്രശസ്ത ഗായിക മൃദുല വാരിയരുടെ സഹോദരനും ഗായകനുമായ ജയ്ദീപ് വാരിയരാണ് ഈ ബാൻഡിന്റെ പ്രധാന ഗായകനും അമരക്കാരനും. വി.കെ. റോഷനാണ് ഗാനത്തിന്റെ വരികൾ എഴുതിയത്.

പഴമയും പുതുമയും സമന്വയിപ്പിച്ച് ഒരുക്കിയ ഈ ഗാനം ഇതിനകം തന്നെ യൂട്യൂബിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കീബോർഡ് കൈകാര്യം ചെയ്ത വിമൽ, ബാസിൽ സംഗീതത്തിൽ ബിപിൻ, പ്രോഗ്രാമിംഗിൽ പി.എസ്. പ്രീത്, ഡ്രംസിൽ പി.എസ്. പ്രശാന്ത്, റിഥം ഗിറ്റാറിൽ ഷാജി ചുണ്ടൻ, പ്രൊഡക്ഷനിൽ ശാലിനി പ്രമോദ് എന്നിവരും ഈ ഗാനത്തിന്റെ വിജയത്തിന് പിന്നിലുണ്ട്.

‘തക തെയ്’ എന്ന ഗാനത്തിന് ശേഷം ‘തിറ’ എന്നൊരു ഗാനം കൂടി ഇവർ പുറത്തിറക്കിയിരുന്നു. നിലവിൽ, ‘ഇരിട്ടിപ്പാലം’ എന്ന പേരിൽ ഒരു ട്രാവൽ സോങ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഈ സംഘം. ഇതിന്റെ ചിത്രീകരണത്തിനായി കേരളത്തിലേക്ക് യാത്ര പുറപ്പെടാൻ ഇരിക്കവെയാണ് ഈ അപ്രതീക്ഷിത പുരസ്കാരം ലഭിച്ചത്. മലയാളികൾക്ക് മുഴുവൻ അഭിമാനിക്കാവുന്ന നേട്ടമാണിത്.

Related Posts

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്
  • August 11, 2026

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും…

Continue reading
‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌