‘ട്രംപ് ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന; അംഗമാകുന്നതില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

ട്രംപ് ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന. ദാവോസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചാര്‍ട്ടര്‍ അവതരിപ്പിച്ചു. അംഗത്വമെടുത്തവര്‍ ഒരു ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കണമെന്ന് ട്രംപ്. ഐക്യരാഷ്ട്ര സംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക.

പാകിസ്താന്‍ ,അസര്‍ബൈജാന്‍, യുഎഇ, ഹംഗറി ഇസ്രായേല്‍ തുടങ്ങി ഇരുപതിലധികം രാജ്യങ്ങള്‍ സമിതിയില്‍ അംഗങ്ങളായി. സ്ഥിരം അംഗങ്ങളാകുന്നവര്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കണമെന്ന് ട്രംപ് അഭ്യര്‍ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. നിലവില്‍ സമിതിയില്‍ അംഗമാകില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. സമിതിയില്‍ അംഗമാകുന്നതില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക,ഗസയുടെ പുനര്‍നിര്‍മാണത്തിനാവശ്യമായനടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ്കരാര്‍ ലക്ഷ്യമിടുന്നതെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ആഗോള സംഘര്‍ഷം പരിഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ട്രംപ് അറിയിക്കുകയായിരുന്നു. ചാര്‍ട്ടറില്‍ ഒരിടത്തും ഗസ പരാമര്‍ശമില്ല എന്നതും എതിര്‍പ്പിനിടയാക്കി. . പലസ്തീന്‍ ജനതയെ സഹായിക്കാന്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.

ബോര്‍ഡ് ഓഫ് പീസില്‍ അംഗമാകുന്നതിന് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല . ഐക്യരാഷ്ട്രസംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ആരംഭിച്ച യുദ്ധംഅവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന പതിവ് പല്ലവി ട്രംപ് ദാവോസിലും ആവര്‍ത്തിച്ചു.

Related Posts

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള
  • May 13, 2026

എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള. ഒരു ദിവസത്തേക്ക് ബൈക്കിന് 30 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ പാര്‍ക്കിങ്ങിന് ഒരു ദിവസത്തേക്കുള്ള ഫീസ് 480 രൂപയാക്കി. 90 രൂപയായിരുന്ന തുകയാണ് അഞ്ചിരട്ടിയിലേറെ യാതൊരു മുന്നറിയിപ്പുമില്ലാതെ…

Continue reading
ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
  • May 13, 2026

സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വെള്ളിയാഴ്ച പാലക്കാട്,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്