‘ശ്രീനിവാസന്റേത് എക്കാലവും നിലല്‍ക്കുന്ന സൃഷ്ടികള്‍’: സണ്ണി ജോസഫ്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മലയാളികള്‍ നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരനാണ് അദ്ദേഹം. 25 വര്‍ഷം മുമ്പിറങ്ങിയ സന്ദേശം പോലുള്ള സിനിമകള്‍ ഇന്നും സമൂഹം ചര്‍ച്ച ചെയ്യുന്നു. സാധാരണ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ ആക്ഷേഹാസ്യത്തിന്റെ മേമ്പൊടിയിട്ട് അവതരിപ്പിച്ച സൃഷ്ടികളെ ജനംഇരുകയ്യും നീട്ടി സ്വീകരിച്ചു. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അതിലും തീവ്രതയില്‍ സ്വയം വിമര്‍ശിക്കാനും കളിയാക്കുമ്പോള്‍ അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹം. ഭാവനാ സമ്പന്നനായ ശ്രീനിവാസന്റെ സൃഷ്ടികള്‍ മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുമെന്നും സണ്ണി ജോസഫ് അനുസ്മരിച്ചു.

അതേസമയം അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പില്‍ നടക്കും. ഇന്ന് ഒരു മണി മുതല്‍ മൂന്ന് മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പിൽ പറഞ്ഞു. സരസമായ ഭാഷയിലൂടെ സമൂഹത്തിലെ യഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്‍ കഴിവുറ്റ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. കാലത്തിനു മുമ്പേ നടന്നയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ സിനിമയിലെ ഉദ്ധരണികൾ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ഇരിക്കുമ്പോളാണ് അപ്രതീക്ഷിത വിയോഗമെന്നും വിഡി സതീശൻ പറഞ്ഞു.

Related Posts

നോവായി ശ്രീനന്ദ; വിട നല്‍കി നാട്; അന്തിമോപചാരമര്‍പ്പിച്ച് നൂറുകണക്കിന് ആളുകള്‍
  • April 11, 2026

കര്‍ണാടക ചിക്ക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയ്ക്ക് വിട നല്‍കി ജന്മനാട്. വീട്ടിലെ പൊതുദര്‍ശനത്തിനിടെ വൈകാരിക രംഗങ്ങളാണുണ്ടായത്. ശ്രീനന്ദയുടെ പ്രിയപ്പെട്ടവര്‍ നെഞ്ചുപൊട്ടി വിലപിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരൻ സച്ചു ചിതയ്ക്ക്…

Continue reading
‘കുംഭമേള വിവാഹം ഗൂഢാലോചന ആയിരുന്നു; വി ശിവൻകുട്ടിയും, എ എ റഹീമും, ഗോവിന്ദനും ജയിലിൽ കിടക്കാൻ തക്കവണ്ണം കുറ്റം ചെയ്തവർ’; എസ് സുരേഷ്
  • April 11, 2026

കുംഭമേള വിവാഹ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. എന്തുക്കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിന് കിട്ടിയ തിരിച്ചടി. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കൽ ആണോ ഇവരുടെ പണി. വേറെ പണി ഒന്നും ഇല്ലേ?.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്നെങ്കിലും ഒന്ന് ജയിക്കാമോ? ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

ഇന്നെങ്കിലും ഒന്ന് ജയിക്കാമോ? ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

താറാവ് തൂവലിന് കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകളും ഉയര്‍ന്നുപൊങ്ങും

താറാവ് തൂവലിന് കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകളും ഉയര്‍ന്നുപൊങ്ങും

നോവായി ശ്രീനന്ദ; വിട നല്‍കി നാട്; അന്തിമോപചാരമര്‍പ്പിച്ച് നൂറുകണക്കിന് ആളുകള്‍

നോവായി ശ്രീനന്ദ; വിട നല്‍കി നാട്; അന്തിമോപചാരമര്‍പ്പിച്ച് നൂറുകണക്കിന് ആളുകള്‍

‘കുംഭമേള വിവാഹം ഗൂഢാലോചന ആയിരുന്നു; വി ശിവൻകുട്ടിയും, എ എ റഹീമും, ഗോവിന്ദനും ജയിലിൽ കിടക്കാൻ തക്കവണ്ണം കുറ്റം ചെയ്തവർ’; എസ് സുരേഷ്

‘കുംഭമേള വിവാഹം ഗൂഢാലോചന ആയിരുന്നു; വി ശിവൻകുട്ടിയും, എ എ റഹീമും, ഗോവിന്ദനും ജയിലിൽ കിടക്കാൻ തക്കവണ്ണം കുറ്റം ചെയ്തവർ’; എസ് സുരേഷ്

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി