‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബർ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവര്‍.

ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്. അന്ന് സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വര്‍ഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവി മാത്രം. ഞാന്‍ ജീവിച്ചോട്ടെ എന്നായിരുന്നു കുറിപ്പ്.

Related Posts

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  • January 22, 2026

മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച കേസ് ഡയറി പോലീസ് സംഘം ഇന്നലെ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിരുന്നു. ഇത് കോടതിയുടെ പരിഗണനയ്ക്ക് വരും. റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമായിരിക്കും…

Continue reading
‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ
  • January 22, 2026

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തളളാതെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തെഹ്ലിയ. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും മത്സരരംഗത്തുണ്ടാകുമെന്നാണ് തെഹ്ലിയ ട്വന്റിഫോറിനോട് പറഞ്ഞു. ഏത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായാലും അവിടെ പോരാടും. പാർട്ടി ആവശ്യപ്പെട്ടിട്ടാണ് തദ്ദേശതിരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ നിന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്