‘ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല; ഈ വട്ടവും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കും’; സി എ റഷീദ്

ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീ​ഗ്. കാലങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലം ഈ വട്ടവും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് ജില്ലാ അധ്യക്ഷൻ സി എ റഷീദ് പറഞ്ഞു. പട്ടാമ്പി സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധാരണയില്ല. ലീഗ് സംസ്ഥാന നേതൃത്വം ഇത്തരം ഒരു കാര്യം ആലോചിച്ചിട്ടില്ലെന്ന് സിഎ റഷീദ് പറഞ്ഞു.

കെ മുരളീധരൻ തൃശൂരിൽ മത്സരിക്കുന്നത് സന്തോഷം. മുരളീധരനെ പോലെ ഒരാൾ എവിടെ നിന്നായാലും ജയിക്കും എന്ന കാര്യം ഉറപ്പാണെന്നും ഡിസിസി പ്രസിഡന്റ്‌ പറഞ്ഞത് തമാശയാണെന്നും സിഎ റഷീദ് കൂട്ടിച്ചേർത്തു. കെ മുരളീധരന്റെ വരവ് ജില്ല നേതൃത്വവും സ്വാഗതം ചെയ്യുന്നു. ഗുരുവായൂർ സീറ്റ് കോൺഗ്രസിന് വേണമെന്നാണ് ജില്ല നേതൃത്വത്തിന്റെയും നിലപാട്. ഇതാണിപ്പോൾ മുസ്ലിം ലീ​ഗ് തള്ളിയിരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം മുൻനിർത്തിയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ സീറ്റ്‌ കോൺഗ്രസ്‌ ഏറ്റെടുക്കാൻ നീക്കം നടത്തുന്നത്. എല്ലാം പാർട്ടി തീരുമാനിക്കുമെന്നും തിരുവനന്തപുരത്ത് പ്രവർത്തിക്കാനാണ് താത്പര്യമെന്നുമാണ് കെ മുരളീധരൻ പറയുന്നത്. ഗുരുവായൂർ സീറ്റിന് പകരം പട്ടാമ്പി സീറ്റ്‌ ലീഗിന് നൽകാനാണ് കോൺ​ഗ്രസ് ആലോചന നടത്തുന്നത്.

Related Posts

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി
  • April 30, 2026

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ പരാതി തള്ളി റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ് പൊലീസ് ട്രയിനിങ്…

Continue reading
മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്
  • April 30, 2026

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ

‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ

‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ