ഇറാനിലേക്ക് അമേരിക്കയുടെ വലിയ കപ്പൽപ്പട നീങ്ങുന്നു; സ്ഥിരീകരിച്ച് ട്രംപ്

ഇറാനിലേക്ക് അമേരിക്കയുടെ വലിയ കപ്പൽപ്പട നീങ്ങുന്നുണ്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ മാത്രമേ ഇറാനിൽ സൈനിക നടപടിയുണ്ടാകുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽപ്പട പശ്ചിമേഷ്യയിലെത്തും.

ഗ്രീൻലൻഡിന്റെ കാര്യത്തിൽ അമേരിക്ക ആഗ്രഹിക്കുന്നതെന്തും ചെയ്യാനാകുമെന്നും ട്രംപ് പറഞ്ഞു. പുതുതായി രൂപീകരിച്ച ബോർഡ് ഓഫ് പീസിന്റെ ചെയർമാനായി ആജീവാനന്തം സേവനമനുഷ്ഠിച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കി. ദാവോസിൽ നിന്നും വാഷിങ്ടണ്ണിലേക്ക് മടങ്ങവേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

അമേരിക്കയുടെ സുരക്ഷയ്‌ക്ക്‌ ഗ്രീൻലൻഡ്‌ അത്യന്താപേക്ഷിതമാണെന്നും വടക്കേ അമേരിക്കയുടെ ഭാഗമാണ് ഇ‍ൗ ദ്വീപെന്നും ട്രംപ്‌ പറഞ്ഞിരുന്നു. രണ്ടാം ലോകയുദ്ധ സമയത്ത്‌ യുഎസ്‌ സേന ദ്വീപിലുണ്ടായിരുന്നു. യുഎസ്‌ ആണ്‌ ഡെൻമാർക്കിന്‌ ദ്വീപ്‌ കൈമാറിയത്‌. ഡെൻമാർക്കിന്‌ അതിന്റെ നന്ദിയില്ലെന്നും ട്രംപ്‌ ലോക സാന്പത്തിക ഫോറത്തിൽ സംസാരിക്കവെ ട്രംപ്‌ പറഞ്ഞിരുന്നു.

ഗ്രീൻലൻഡ്‌ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ബലം പ്രയോഗിക്കില്ലെങ്കിലും അടിയന്തര ചർച്ചകൾ ആവശ്യമാണ്‌. ഇ‍ൗ ദ്വീപിനെ സംരക്ഷിക്കാൻ യുഎസിനേ കഴിയൂ. ഗ്രീൻലൻഡിനുമേലുള്ള യുഎസ്‌ നിയന്ത്രണം നാറ്റോയ്‌ക്ക്‌ ഭീഷണിയാകില്ല. യൂറോപ്പ് സ്വയം നശിപ്പിക്കുകയാണ്‌. തെറ്റായ ദിശയിലൂടെയാണ്‌ അവരുടെ സഞ്ചാരം. യുഎസ്എ ലോകത്തിന്റെ സാമ്പത്തിക എൻജിനാണ്. അമേരിക്ക കുതിച്ചുയരുമ്പോൾ, ലോകം മുഴുവൻ കുതിച്ചുയരുമെന്നതാണ്‌ ചരിത്രമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Posts

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി
  • September 21, 2026

തിരുവനന്തപുരം:മുഖ്യമന്ത്രിയും ആർ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് വേദിയിൽ വരുന്നത്. INTUC സമ്മേളനം…

Continue reading
സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്
  • September 21, 2026

കണ്ണൂർ: ആഡംബര കാർ യാത്ര വിവാദത്തിൽ മന്ത്രി കെഎം ഷാജിയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. വിമർശിക്കാൻ മറ്റൊന്നുമില്ലാത്തതുകൊണ്ടാണ് കാറിന്റെ പേരിൽ മന്ത്രി കെഎം ഷാജിയെ വിമർശിക്കുന്നത്. സർക്കാർ വാഹനം ഉപയോഗിക്കാതെ മന്ത്രികെഎം ഷാജി സർക്കാരിന്റെ പൈസ ലാഭിക്കുകയാണ്. സൗജന്യമല്ല സൗകര്യമാണ്…

Continue reading

You Missed

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്