ഒരു വടക്കൻ തേരോട്ടം’: ധ്യാൻ ശ്രീനിവാസന്റെ വേറിട്ട പ്രണയഭാവം ‘അനുരാഗിണി ആരാധികേ’ ഗാനം എത്തി

ബിനുൻരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ‘അനുരാഗിണി ആരാധികേ’ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഗാനം പുറത്തുവിട്ടത്.

പ്രേക്ഷകർ ഇതുവരെ കാണാത്ത പ്രണയഭാവവുമായാണ് നടൻ ധ്യാൻ ശ്രീനിനിവാസൻ ഈ ഗാനത്തിൽ എത്തുന്നത്. പ്രണയത്തിന്റെ ആരാധകനായി ധ്യാനിന്റെ ഗംഭീര ചുവട് മാറ്റമാണ് ‘അനുരാഗിണി ആരാധികേ’യുടെ പ്രധാന ആകർഷണം. നായികയായ ദിൽന രാമകൃഷ്ണനും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ബിജു ധ്വനിതരംഗ് ആണ് മനോഹരമായ നൃത്തച്ചുവടുകൾ ഒരുക്കിയിരിക്കുന്നത്.

മലയാളികൾ നെഞ്ചിലേറ്റിയ ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണി-ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിന്റെ മകൻ ടാൻസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഒരു വടക്കൻ തേരോട്ടത്തിനുണ്ട്’. അച്ഛൻ-മകൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ദർബാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.

പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ഗാനം കൂടിയാണ് ‘അനുരാഗിണി ആരാധികേ’. വസുദേവിനൊപ്പം പ്രശസ്ത ഗായിക നിത്യ മാമ്മന്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ചേരുമ്പോൾ ഗാനം കൂടുതൽ പ്രിയങ്കരമാവുകയാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രണയാതുരമായ വരികൾ ദൃശ്യഭംഗിയുള്ള ഈ ഗാനത്തിന് ആസ്വാദനത്തിന്റെ പുതിയ തലം നൽകുന്നു.

‘ഇടനെഞ്ചിലെ മോഹം’ എന്ന ഗാനത്തിനുശേഷം സരിഗമ മ്യൂസിക് പുറത്തിറക്കുന്ന ഈ ഗാനവും പാട്ടാസ്വാദകർ ഏറ്റുപാടും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ വലിയ നിര തന്നെയുണ്ട്. സനു അശോകനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

പവി കെ പവനാണ് ഛായാഗ്രഹണം, എഡിറ്റിംഗ് ജിതിൻ ഡി.കെയും നിർവഹിച്ചിരിക്കുന്നു. രമേശ് സി പിയുടെ നേതൃത്വത്തിൽ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ കളർ ഗ്രേഡിംഗ് പൂർത്തിയാക്കി. നാഷണൽ അവാർഡ് ജേതാവും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായ സിനോയ് ജോസഫിന്റെ നേതൃത്വത്തിൽ മുംബൈയിലെ കനാൻ സ്റ്റുഡിയോയിൽ സൗണ്ട് മിക്സിങ് പൂർത്തിയാക്കിയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. സൂര്യ എസ് സുഭാഷ്, ജോബിൻ വർഗീസ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്.

Related Posts

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
  • October 26, 2026

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു.…

Continue reading
ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും
  • October 26, 2026

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ സഭയിൽ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം…

Continue reading

You Missed

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

പരീക്ഷാ ക്രമക്കേട്: മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

പരീക്ഷാ ക്രമക്കേട്: മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്