സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധ സേന. കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. യുഎഇ പ്രസിഡന്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സംസാരിച്ചു. അതിനിടെ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി.

ചെറിയ പെരുന്നാള്‍ ദിനത്തില്‍ യുദ്ധസാഹചര്യം ഉടന്‍ മാറുമെന്നും സമാധാനം പുലരുമെന്നുമുള്ള പ്രാര്‍ഥനയും പ്രതീക്ഷയുമാണ് ഗള്‍ഫ് നാടുകള്‍ക്കുള്ളത്. ലോക മുസ്ലീങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈദ് ആശംസകള്‍ നേര്‍ന്നു. മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. പ്രതിസന്ധികള്‍ പരിഹരിക്കാനും ആഗോള സുസ്ഥിരത നിലനിര്‍ത്താനുമുള്ള രാജ്യത്തിന്റെ ഉറച്ച നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം വാണിജ്യസ്ഥാപനത്തിന്റെ മറവില്‍ ലബനാനിലേയും, ഇറാനിലെയും ഹിസ്ബുല്ല ശൃംഖലക്കായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി. ഇവര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും തീവ്രവാദഫണ്ടിങ് നടത്തിയെന്നുമാണ് കണ്ടെത്തല്‍. പിടിയിലായ അഞ്ച് പേരുടെ ചിത്രങ്ങളും എസ്എസ്എ പുറത്തുവിട്ടിട്ടുണ്ട്.

Related Posts

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍
  • July 16, 2026

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം…

Continue reading
ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
  • July 14, 2026

ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്. മേഖലയിലെ ആക്രമണത്തിന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. പിടിച്ചെടുത്ത വസ്തുക്കളെല്ലാം കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി അധികൃതരോട് ഉത്തരവിട്ടു.ഇവർക്ക് രണ്ട്…

Continue reading

You Missed

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി