മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് ഇന്ന് 58 പ്രത്യേക വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

സംഘർഷത്തിന്റെ അഞ്ചാം ദിനവും വ്യോമഗതാഗത മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രതിസന്ധി നേരിടാൻ യുഎഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെ, എട്ട് പ്രത്യേക വിമാനങ്ങൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു . ഇന്ന് രാത്രി 8:50നാണ് കൊച്ചിയിലേക്കുള്ള വിമാനം. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് 58 വിമാന സർവീസുകൾ ഉണ്ടാകും . നിയന്ത്രിത വ്യോമാതിർത്തി ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത് . അതിനിടെ യുഎഇയിലെ ഫുജൈറയിൽ കുടുങ്ങിയ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് 186 യാത്രക്കാർ എത്തിയത്. യുഎഇയിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും

ശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് ഇന്ന് 8 വിമാനങ്ങൾ സർവീസ് നടത്തി. തിരിച്ച് ആറു വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്ക് എത്തിയത്. കൂടുതൽ വിമാനങ്ങളും മസ്കറ്റിൽ നിന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. കരിപൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി . കരിപൂരിൽ നിന്നുള്ള 20 സർവീസുകളും കരിപ്പൂരിലേക്കുള്ള 20 സർവീസുകളുമാണ് റദ്ദാക്കിയത്. അതേസമയം റിയാദ്, മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നും അവിടേക്ക് തിരിച്ചുമുള്ള സർവീസുകൾ നടന്നു മസ്ക്കറ്റിൽ നിന്നുള്ള സലാം എയർ, റിയാദിൽ നിന്നുള്ള ഫ്ളൈനാസ് എന്നിവയാണ് സർവീസ് നടത്തിയത്

Related Posts

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം
  • September 15, 2026

യെമന്‍: ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍. കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. എണ്ണക്കയറ്റുമതിക്ക് ഹോര്‍മുസിന് ബദലായ ബാബ് അല്‍ മന്ദബില്‍ പിടിമുറുക്കി. സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റു. (Houthis seize strategic…

Continue reading
നൂറ് ശതമാനമെന്ന് പറയേണ്ട, ‘നോ സൈഡ് എഫക്ടും’ വേണ്ട; ക്ലിനിക്കുകളുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ക്ക് നിയന്ത്രണവുമായി ദുബായ്
  • September 2, 2026

ദുബായ്: ക്ലിനിക്കുകള്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ദുബായ് ഹെല്‍ത്ത് അതോറിറ്റി. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍ എന്ന നിലയ്ക്ക് ആണ് നിയന്ത്രണം നല്‍കിയിരിക്കുന്നത്. ക്ലിനിക്കുകള്‍ പങ്കിടുന്ന വിവരങ്ങള്‍ സത്യസന്ധവും വ്യക്തവും ആയിരിക്കണമെന്നും ഹെല്‍ത്ത് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. (Dubai authority…

Continue reading

You Missed

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്