സംസ്‌കൃതി കരിയർ ഡെവലപ്മെന്റ് വിങിന്റെ ആഭിമുഖ്യത്തിൽ ‘ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധങ്ങളും’ എന്ന വിഷയത്തിൽ സംസ്‌കൃതി ഖത്തർ അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവത്തകനുമായ അഡ്വ. ജാഫർഖാൻ ക്ലാസ് നയിക്കും.
2025 മെയ് 30 വെള്ളിയാഴ്ച വൈകിട്ട് 06.30 ന് ന്യൂ സലാത്ത സ്‌കിൽസ് ഡെവലപ് മെന്റ് സെന്ററിലാണ് സെമിനാർ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 31309672 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.