ദിലീപിന്‍റെ അവസാന മൂന്ന് പടത്തിന്‍റെ ഒടിടി അവകാശം ആരും വാങ്ങിയില്ല

ഒടിടി വില്‍പ്പനയില്‍ മലയാളത്തിന് ലഭിക്കുന്ന തിരിച്ചടിയുടെ സാക്ഷ്യമാണ് നടന്‍ ദിലീപിന്‍റെ അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നത്.

മലയാള സിനിമകളുടെ ഒടിടി അവകാശം വാങ്ങുന്നതില്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ പിന്നോട്ടാണ്. പഴയ പോലെ ഹിറ്റ് ചിത്രങ്ങള്‍ പോലും എടുക്കാന്‍ വൈകുകയാണ് ഒടിടിക്കാര്‍. ഒപ്പം പ്രമുഖ താരങ്ങളുടെ അടക്കം ചിത്രങ്ങളുടെ ഒടിടി അവകാശം നേരത്തെ വിറ്റുപോകുന്നില്ല. 

ഒടിടി വില്‍പ്പനയില്‍ മലയാളത്തിന് ലഭിക്കുന്ന തിരിച്ചടിയുടെ സാക്ഷ്യമാണ് നടന്‍ ദിലീപിന്‍റെ അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നത്.  ദിലീപ് അഭിനയിച്ച ‘പവി കെയര്‍ ടെയ്ക്കര്‍’, ‘ബാന്ദ്ര’, തങ്കമണി എന്നീ ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ച് ഇതുവരെ ഒരു അപ്ഡേറ്റും വന്നിട്ടില്ല. ഇവയുടെ തീയറ്റര്‍ റിലീസ് കഴിഞ്ഞിട്ട് മാസങ്ങളായി.

ദിലീപിന്‍റെ മാര്‍ച്ചില്‍ ഇറങ്ങിയ തങ്കമണി ഏപ്രില്‍ മാസത്തില്‍ ഒടിടിയില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് അപ്ഡേറ്റൊന്നും വന്നില്ല. ഈ ചിത്രം പോലെ തന്നെ പവി കെയര്‍ ടേയ്ക്കറും, ബാന്ദ്രയും ഇതുവരെ ഒടിടി ഡീലുകള്‍ ഒന്നും ഉറപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബാന്ദ്ര എത്തും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചിത്രം എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളും ചില സൈറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ചിത്രം ഇതുവരെ ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും ലഭ്യമല്ല. 

തീയറ്ററില്‍ വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാതെ പോയ ചിത്രങ്ങളാണ് ഇവ മൂന്നും. അതിനാല്‍ തന്നെ സുരക്ഷിതമായ ഒരു ഡീല്‍ ലഭിക്കാത്തതാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകാന്‍ കാരണം എന്നാണ് സൂചന. മലയാളത്തിലെ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് തന്നെ വളരെ വിലപേശലുകള്‍ക്ക് ശേഷമാണ് ഒടിടി അവകാശം വിറ്റത് എന്നാണ് വിവരം. അതേ സമയം ദിലീപിന്‍റെ ഡി150 അടക്കം പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. 

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം