പിന്നില്‍ സംവിധായിക, കൈ വിട്ട് ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍;

ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്

സിനിമാ താരങ്ങളുടെ ഓഫ് സ്ക്രീന്‍ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ കാലത്ത് സുലഭമായി കാണാന്‍ കിട്ടാറുണ്ട് ആരാധകര്‍ക്ക്. അതില്‍ പലതും അവര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ അത്തരത്തിലൊരു വീഡിയ വൈറല്‍ ആയിരിക്കുകയാണ്. റിലീസിന് തയ്യാറെടുത്തിരിക്കുന്ന പുതിയ ചിത്രം സര്‍ഫിറയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കരയെ പിന്നിലിരുത്തി ഒരു ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍ ആണ് വീഡിയോയില്‍. കൈവിട്ട് ആണ് അദ്ദേഹം ബൈക്ക് ഓടിക്കുന്നത് എന്നതാണ് പ്രത്യേകത.

ആക്ഷന്‍ രംഗങ്ങളില്‍ റിസ്ക് എടുക്കാന്‍ മടിയില്ലാത്ത അക്ഷയ് കുമാര്‍ മാര്‍ഷ്യര്‍ ആര്‍ട്സ് വിദഗ്ധന്‍ കൂടിയാണ്. അതേസമയം സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ജൂലൈ 12 ന് സര്‍ഫിറ തിയറ്ററുകളില്‍ എത്തും. സുധ കൊങ്കരയ്ക്കൊപ്പം ശാലിനി ഉഷാദേവിയും ചേര്‍ന്നാണ് ഹിന്ദിയില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ സമീപകാലത്ത് ബോക്സ് ഓഫീസില്‍ നേരിടുന്ന പരാജയ തുടര്‍ച്ചയ്ക്ക് സര്‍ഫിറ ഒരു അന്ത്യം കുറിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം